Friday, March 13, 2026

റെയിൽവേ ജോലി വിരമിച്ചവർക്ക് ; മൂന്നുലക്ഷത്തോളം ഒഴിവുകളിൽ യുവാക്കൾ പുറം തള്ളപ്പെടുന്നു

Date:

[പ്രതീകാത്മക ചിത്രം]

തിരുവനന്തപുരം : വിരമിച്ചവർക്ക് തന്നെ കൂട്ടത്തോടെ പുനർനിയമനം നൽകാൻ റെയിൽവേയുടെ നടപടി. ഫലം, റെയിൽവേയിൽ ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന മൂന്നുലക്ഷത്തോളം ഒഴിവുകളിൽ നിന്ന് യുവാക്കൾ പുറം തള്ളപ്പെടുന്ന അവസ്ഥ സംജാതമാകും.

വിവിധ സംസ്ഥാനങ്ങളിൽ വിദ്യാസമ്പന്നരായ ആയിരക്കണക്കിന് യുവാക്കൾ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് അവരെ മറികടന്ന് വിരമിച്ച ജീവനക്കാർക്ക് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ അവസരമൊരുക്കുന്നത്. ഇത് പുതിയ നിയമനങ്ങളെ കാര്യമായി തന്നെ ബാധിക്കും. ഒപ്പം, സ്ഥിരനിയമനങ്ങൾ നിലയ്ക്കുന്ന അവസ്ഥക്കും കാരണമാകും.

റെയിൽവേ സോണുകളിൽ ഒഴിവുള്ള തസ്തികകളിലൊന്നും അടുത്തിടെയായി കാര്യമായ നിയമനങ്ങൾ നടന്നിട്ടില്ല. സൂപ്പർവൈസർ തസ്തികകളടക്കം ഒഴിഞ്ഞുകിടക്കുകയാണ്. ഇത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചുതുടങ്ങി. സുരക്ഷയെ ബാധിക്കുന്ന വിഭാഗങ്ങളിലൊഴികെ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ ഇപ്പോൾ നിയമിക്കുന്നുണ്ട്. പ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതുമൂലമുള്ള പ്രതിസന്ധി മറികടക്കാനാണ് കരാറടിസ്ഥാനത്തിൽ കൂടുതൽ നിയമനം നടത്താൻ റെയിൽവേ ബോർഡ് തീരുമാനമെടുത്തത്. .

വിരമിച്ചവർക്ക് കരാർ അടിസ്ഥാനത്തിൽ 65 വയസ്സുവരെ ജോലിചെയ്യാം. വിരമിക്കുന്ന സമയത്ത് വാങ്ങിയ ശമ്പളത്തിൽ നിന്ന് പെൻഷൻതുക കിഴിച്ചുള്ള തുകയാകും ഇവർക്ക് വേതനമായി ലഭിക്കുക. കരാർ കാലാവധി മുഴുവൻ ഇതേ ശമ്പളം നൽകും. പുതിയ നിയമനം നൽകിയാലുള്ള പി.എഫ്.വിഹിതം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയൊക്കെ റെയിൽവേക്ക് ലാഭം. ഗസറ്റഡ് ഓഫീസർമാരുടേതല്ലാത്ത തസ്തികകളിലുള്ളവരെ മാത്രമേ പുനർനിയമനത്തിന് പരിഗണിക്കുകയുള്ളൂ. അപേക്ഷകൾ പരിശോധനാസമിതി വിലയിരുത്തിയാകും നിയമനം. ശാരീരികക്ഷമത ഉറപ്പുവരുത്തിയശേഷമാകും ജോലിയിൽ പ്രവേശിപ്പിക്കുക. സുരക്ഷ, ഓപ്പറേഷൻ വിഭാഗങ്ങളിൽ പുനർനിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് യുക്തമായ തസ്തികകൾ നൽകാനും ജോലിയിലെ കാര്യക്ഷമത പരിശോധിക്കാനും സമിതികൾ രൂപവത്കരിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകൾ നടത്താനോ സുരക്ഷാസർട്ടിഫിക്കറ്റുകൾ നൽകാനോ ഉള്ള അധികാരം ഇവർക്ക് നൽകില്ല. ഇതുസംബന്ധിച്ച വിവരങ്ങൾ റെയിൽവേ വെബ്സൈറ്റിലടക്കം പ്രസിദ്ധീകരിക്കാനും തീരുമാനമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാൻ്റെ മുന്നറിയിപ്പ് ; മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾ അഗ്നിക്കിരയാക്കും

ടെഹ്റാൻ : അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ഭാഗത്തുനിന്ന് ഇറാന്റെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ...

ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നു വീണു; 6 ജീവനക്കാർക്കായുള്ള തിരച്ചിൽ ഊർജ്ജിതം

ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കിടയിൽ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം  പടിഞ്ഞാറൻ ഇറാഖിൽ...

ഐപിഎൽ ഉദ്ഘാടന മത്സരം   ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുമോ?; വിധി ഇന്നറിയാം

ബംഗളൂരു : 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഉദ്ഘാടന...