കെഎസ്ആർടിസി ബസുകളിൽ കാൻസർ രോഗികൾക്ക് സൗജന്യ യാത്ര; നിയമസഭയിൽ പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ

Date:

തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്ക് പോകുന്ന രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാസൗകര്യം അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലെ മന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും റേഡിയേഷനും കീമോയ്ക്കുമായി പോകുന്ന കാൻസർ രോഗികൾക്കുള്ള യാത്ര പൂർണ്ണമായും സൗജന്യമായിരിക്കും.

ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് കാണിച്ച് പാസ് വാങ്ങി യാത്ര ചെയ്യാമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇതിൽ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് ഇന്നുതന്നെ തീരുമാനം എടുത്ത് നടപ്പിലാക്കുമെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവർക്കും യാത്ര സൗജന്യമാണ്. പ്രഖ്യാപനത്തിനിടെ ബഹളം വച്ച പ്രതിപക്ഷത്തെയും ഗണേഷ് കുമാർ രൂക്ഷമായി വിമർശിച്ചു.

പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ്. പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും. പക്ഷേ രോഗികൾക്ക് ഇത് വലിയ കാര്യമാണ്. 2012ൽ സിറ്റി ബസ്, ഓർഡിനറി ബസുകൾ 50 ശതമാനമെന്ന ഓർഡർ ഇറക്കിയതിനാൽ ഈ പ്രഖ്യാപനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ യുഡിഎഫ് വരരുത്. ഇത് സംസ്ഥാനത്തിന് ബാധകമായ പ്രഖ്യാപനമാണ്. ഓർഡിനറിക്ക് മാത്രമല്ല, സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി ബസുകൾക്കും ഇത് ബാധകമാണ്’- മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി : ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.സുപ്രീം...

രാഹുൽ‌ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് ജനുവരി ഏഴ് വരെ തടഞ്ഞ് ഹൈക്കോടതി ; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

കൊച്ചി : ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്...

അയ്യപ്പ ഭക്തിഗാനത്തെ അപകീർത്തിപ്പെടുത്തി;  ‘സ്വർണ്ണം കട്ടവർ ആരപ്പാ’ ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി

ശബരിമല അയ്യപ്പൻ്റെ പ്രശസ്തമായ ഒരു ഭക്തിഗാനത്തെ അപമാനിക്കുന്നു എന്നാരോപിച്ച് തദ്ദേശ തെരഞ്ഞെടുപ്പ്...

ശബരിമല സ്വര്‍ണക്കവർച്ചയിൽ അറസ്റ്റ് തുടരുന്നു ; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവർച്ചാക്കേസില്‍  വീണ്ടും അറസ്റ്റ്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന...