കോഴിക്കോട് : മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെയുള്ള ആരോപണം കുടുംബപ്രശ്‌നമാണെന്നും അത് അവർ തന്നെ പരിഹരിച്ചുവെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലാകുന്നതെന്നും സ്പീക്കർ എ.എൻ ഷംസീർ. ഇനിയത് അടഞ്ഞ അദ്ധ്യായമാണെന്നും ഷംസീർ കൂട്ടിച്ചേർത്തു.
ഗണേഷിൻ്റെ ഭാര്യ വന്നുപറഞ്ഞ കാര്യമാണ് മാധ്യമങ്ങൾ കൊടുത്തത്. സ്വാഭാവികമായി അവർ തന്നെ പറഞ്ഞു അത് തീർന്നുവെന്ന്. കുടുംബപ്രശ്‌നങ്ങളൊന്നും രാഷ്ട്രീയ പ്രശ്‌നമായി മാറുമെന്ന് വിശ്വസിക്കുന്നില്ല. അത് രാഷ്ട്രീയ പ്രശ്‌നമക്കേണ്ട കാര്യമില്ല. ഇനിയിപ്പോൾ സഭയൊന്നും ഇല്ല. രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ശേഷം ജനങ്ങൾ തീരുമാനിക്കട്ടയെന്നും ഷംസീർ പറഞ്ഞു.
