‘പുണ്യം പൂങ്കവനം’ പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

Date:

കൊച്ചി : ശബരിമലയെ മാലിന്യമുക്തമാക്കുന്നതിനും ദർശനം സുഗമമാക്കുന്നതും ലക്ഷ്യമിട്ട് രൂപീകരിച്ച ‘പുണ്യം പൂങ്കാവനം’ പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നടപടി. പണം പിരിച്ചെന്ന് ആരോപണം അന്വേഷിച്ച പൊലീസ് റിപ്പോർട്ടിലെ കണ്ടെത്തലിൽ കോടതി നടുക്കവും രേഖപ്പെടുത്തി.

പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി കോ-ഓർഡിനേറ്റർ എരുമേലിയിൽ ഫണ്ട് ശേഖരിച്ചതുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ശബരിമല ചീഫ് പൊലീസ് കോഓർഡിനേറ്ററോട് നിർദ്ദേശിക്കുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ. അജിത് കുമാർ മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പരിശോധിച്ച കോടതി ഉള്ളടക്കത്തിൽ നടുക്കം രേഖപ്പെടുത്തി. പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഉത്തരവിട്ട കോടതി, റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാനും സംസ്ഥാന സർക്കാരിന് നിർദേശം നൽകി. പുണ്യം പൂങ്കാവനം പദ്ധതി പേരിൽ ഭക്തർ വഞ്ചിക്കപ്പെടരുതെന്നും ഇതിനായി പ്രചരണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2011ലാണ് കമ്യൂണിറ്റി പൊലീസിങ്ങിന്റെ ഭാഗമായി ശബരിമലയില്‍ പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. മണ്ഡല – മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഭക്തരുടെ കൂടി സഹകരണത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി പുണ്യം പൂങ്കാവനം പദ്ധതി ശബരിമലയില്‍ സംഘടിപ്പിച്ചിട്ടില്ല. പുണ്യം പൂങ്കാവനത്തിന് വേണ്ടിയും ദേവസ്വം ബോര്‍ഡ് നടപ്പാക്കുന്ന പവിത്രം ശബരിമല പദ്ധതിക്കായും ഫണ്ട് ശേഖരിക്കരുതെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശം നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാദ്ധ്യത ; ഓറഞ്ച്-മഞ്ഞ ജാഗ്രത നിർദ്ദേശം 

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം കരുത്ത് പ്രാപിക്കുകയാണ്. മുഴുവൻ ജില്ലകൾക്കും കാലാവസ്ഥ...

ആദ്യത്തെ കൺമണി പെണ്ണ് , കുറ്റം ഭാര്യയുടേതെന്ന് ആരോപിച്ച് ഭർത്താവിൻ്റെ ക്രൂരമർദ്ദനം; വാർത്ത അങ്കമാലിയില്‍ നിന്ന്

കൊച്ചി : ആദ്യത്തെ കണ്മണി പിറന്നത് പെണ്‍കുഞ്ഞായതിൻ്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ...

അന്തർവാഹിനി കപ്പൽ നിറയെ മയക്കുമരുന്ന്; തകർത്ത് യു.എസ്, 2 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ : അമേരിക്കയിലേക്ക് നിറയെ മയക്കുമരുന്നുമായി എത്തിയ ഒരു അന്തർവാഹിനി  ...