ആർസിബി വിജയാഘോഷ പരിപാടിയിൽ വൻ ജനാവലി: തിരക്കിലും തിരക്കിലും പെട്ട് 11 മരണം, നിരവധി പേർക്ക് പരിക്ക്

Date:

[ Photo Courtesy : X]

ബംഗളൂരു : ഐപിഎൽ  2025 ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു(ആർസിബി)വിന് കർണാടക സർക്കാർ നൽകിയ മഹത്തായ അനുമോദന ചടങ്ങ് അതിദാരുണ സംഭവമായി മാറി. തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ദാരുണാന്ത്യം. മരണസംഖ്യ ഉയർന്നേക്കുമെന്ന അഭ്യൂഹവുമുണ്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

18 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎൽ കിരീടം നേടുന്നത്. അതിൻ്റെ ഭാഗമായി ടീമിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്. ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പുതന്നെ കളിക്കാരെ കാണാനുള്ള ആവേശത്തിൽ വലിയ ജനക്കൂട്ടം പ്രവേശന കവാടം മുതലെ തിക്കിയും തിരിക്കിയുമാണ് പ്രധാന വേദിയിലേക്ക് നീങ്ങിയത്. സ്റ്റേഡിയത്തിന് പുറത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് നടത്തിയ ബലപ്രയോഗം ഗുണം കണ്ടില്ലെന്നു വേണം കരുതാൻ. കളിക്കാരെയും വഹിച്ചു ബസ് എത്തിയപ്പോൾ അവരെ കാണാൻ ആളുകൾ മരങ്ങളിൽ കയറുന്നതും, ടീം ബസിൽ കയറുന്നതും, പ്രവേശന കവാടങ്ങളിലൂടെ കടക്കാൻ തള്ളിക്കയറുന്നതും ദൃശ്യങ്ങളിൽ കാണാം.

ആഘോഷം അകത്ത് തുടരവെ പുറത്ത് സ്ഥിതിഗതികൾ നിയന്ത്രണാതീതമായി മാറി. തിക്കിലും തിരക്കിലും പെട്ട്  നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളെ ഒരു പോലീസുകാരൻ ആംബുലൻസിലേക്ക് കൊണ്ടുപോകുന്നതും, മറ്റൊരാൾ അബോധാവസ്ഥയിൽ നിലത്ത് കിടക്കുന്നതും ഒരു വീഡിയോയിൽ കാണാം. വീണുകിടക്കുന്നവരെ സഹായിക്കാൻ പലരും ശ്രമം നടത്തുന്നത് കാണാമായിരുന്നു. 

ദുരന്തത്തിന് കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ ബിജെപി കുറ്റപ്പെടുത്തി. “7 പേർ മരിച്ചു. കോൺഗ്രസ് സർക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മ കാരണം ഉണ്ടായ തിക്കിലും തിരക്കിലും പലരും ജീവനുവേണ്ടി പോരാടുകയാണ്. ജനക്കൂട്ട നിയന്ത്രണ നടപടികളൊന്നുമില്ല. അടിസ്ഥാന ക്രമീകരണങ്ങളില്ല. കുഴപ്പങ്ങൾ മാത്രം. നിരപരാധികൾ മരിച്ചപ്പോൾ, സിദ്ധരാമയ്യയും ഡി കെ ശിവകുമാറും റീലുകൾ ഷൂട്ട് ചെയ്യുന്നതിലും ക്രിക്കറ്റ് കളിക്കാരുമായി ശ്രദ്ധ പിടിച്ചുപറ്റുന്നതിലും തിരക്കിലായിരുന്നു. ഈ ഫോട്ടോ-ഓപ്പ് കോൺഗ്രസ് സർക്കാരിനെ ഓർത്ത് ലജ്ജിക്കുന്നു. ഇത് കുറ്റകരമായ അവഗണനയാണ്. കോൺഗ്രസ് സർക്കാരിന്റെ കൈകളിലാണ് രക്തം പുരണ്ടിരിക്കുന്നത്.”- എക്‌സിലെ ഒരു പോസ്റ്റിൽ ബിജെപി ആരോപിച്ചു.

അതേസമയം, ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് ഏത് പാർട്ടിയായാലും നിർഭാഗ്യകരമാണെന്ന് ബിസിസിഐ വൈസ് ചെയർമാൻ രാജീവ് ശുക്ലപറഞ്ഞു.

“ആളുകൾ ഇത്ര ആവേശഭരിതരായി ഒരു തിക്കിലും തിരക്കിലും പെടുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. ഇത് നിർഭാഗ്യകരമാണ്. ഇത്രയും വലിയ ജനക്കൂട്ടം എത്തുമെന്ന് ആർക്കും ഊഹിക്കാൻ പോലും കഴിയില്ല. മതിയായ സമയം നൽകിയിരുന്നെങ്കിൽ പരിപാടിക്ക് ശരിയായ ക്രമീകരണങ്ങൾ ചെയ്യാമായിരുന്നു,” രാജീവ് ശുക്ല വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച; പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ  ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ...

കരയുമ്പോൾ കണ്ണുകളിലെ നേത്രഗോളങ്ങൾ പുറത്തേക്കു വരുന്ന അപൂര്‍വ്വ രോഗം; ഒരു വയസുള്ള കുഞ്ഞിന് ചികിത്സാസഹായവുമായി യൂസഫ് അലി

തിരുവനന്തപുരം : അപൂര്‍വ്വരോഗം ബാധിച്ച നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരിക്ക് ചികിത്സാസഹായവുമായി ലുലു...

ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു;  രണ്ട് മരണം

ഹോങ്കോങ് : ദുബൈയിൽ നിന്നുള്ള ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...

വിഷമയമായ അന്തരീക്ഷത്തിൽ ഡൽഹിയിലെ ദീപാവലി ; മലിനീകരണം ‘റെഡ് സോണിൽ !’, നിയന്ത്രണങ്ങൾ കടുപ്പിച്ചു

ന്യൂഡൽഹി : ദീപാവലി ദിനത്തിൽ ഡൽഹിയിലെ വായുമലിനീകരണം  അതീവ മോശാവസ്ഥയിലാണ്.  തിങ്കളാഴ്ച രാവിലെ...