Sunday, February 22, 2026

ഇടുക്കിയിലെ കയ്യേറ്റങ്ങൾ: നടപടി സ്വീകരിക്കാൻ പ്രത്യേക ടീം – മന്ത്രി കെ രാജൻ

Date:

തിരുവനന്തപുരം : ഇടുക്കിയിലെ കയ്യേറ്റങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കുറ്റക്കാർ ആരാണെങ്കിലും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കും. കയ്യേറ്റങ്ങൾക്കെതിരായ ഏറ്റവും പ്രധാനപ്പെട്ട നടപടിയാണ് ചൊക്ര മുടിയിലേതെന്നും കെ രാജൻ പറഞ്ഞു.

ചൊക്ര മുടിയിൽ കൈയേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ സഹായകമായത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് ആണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. കളക്ടർ നൽകിയ റിപ്പോർട്ട് അനുസരിച്ച് സമീപ കാലത്ത് അനുവദിച്ച പട്ടയങ്ങൾ ഉപയോഗിച്ചല്ല കയ്യേറ്റം നടന്നത്. കോടതി ഇടപെടലുകൾ മുന്നിൽ കണ്ട് എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് സർക്കാർ നടപടി. ഏത് ഉന്നതനായാലും ഒരു കയ്യേറ്റക്കാരനെയും സംരക്ഷിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചൊക്രമുടിയിൽ വ്യാജ പട്ടയം നിർമ്മിച്ച് ഭൂമി കയ്യേറിയവർക്കെതിരെ ക്രിമിനൽ നടപടികളിലേക്ക് കടക്കാൻ ദേവികുളം സബ് കളക്ടർക്ക് റവന്യൂ മന്ത്രി നിർദ്ദേശം നൽകി. ചൊക്രമുടിയിൽ കയ്യേറ്റത്തിനായി ഉപയോഗിച്ച നാല് പട്ടയങ്ങളാണ് റദ്ദ് ചെയ്തത്. കറുപ്പു സ്വാമി, ഗുരുസ്വാമി, മണി വേൽ എന്നിവരുടെ പേരുകളിൽ അനുവദിച്ച പട്ടയമാണ് റദ്ദാക്കിയത്. ഈ നാല് പട്ടയങ്ങളുടെയും പട്ടയ രേഖകളിൽ അടക്കം ക്രമക്കേട് കണ്ടെത്തി. 1971 ന് മുമ്പ് തന്നെ ഈ പട്ടയ ഭൂമി അന്യാധീനപ്പെട്ട് പോയിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തിങ്കളാഴ്ചത്തെ ന്യൂയോർക്ക്, ന്യൂവാർക്ക് വിമാന സർവ്വീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി : യുഎസിൻ്റെ കിഴക്കൻ തീരത്ത് ശക്തമായ ശൈത്യകാല കൊടുങ്കാറ്റിൻ്റെ സാദ്ധ്യത...

കെ-സിഡിസി ഉദ്ഘാടനം 23ന് മുഖ്യമന്ത്രി നിർവ്വഹിക്കും; പ്രവർത്തനം അമേരിക്കയിലെ യുഎസ്-സിഡിസി മാതൃകയിൽ

തിരുവനന്തപുരം : തിരുവന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ബഹുനില മന്ദിരത്തിന്റേയും കേരള...

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോകൾ പകർത്തി ഡാർക്ക് വെബിൽ വിറ്റു ; യുപിയിലെ ദമ്പതികൾക്ക് വധശിക്ഷ

ബന്ദ : ആറ് വർഷം മുമ്പ് ഉത്തർപ്രദേശിലെ ചിത്രകൂടിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ...