രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരുവനന്തപുരത്ത് തുടക്കമായി; സ്ത്രീകള്‍ക്ക് അന്തസായി പ്രതിഭ തെളിയിക്കാൻ  അവസരം ഒരുക്കുമെന്ന് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി

Date:

തിരുവനന്തപുരം: സിനിമാരംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകള്‍ക്ക് അന്തസോടെ അവരുടെ പ്രതിഭ തെളിയിക്കാനുള്ള അവസരം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ) നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെ തന്നെ ഏറ്റവും മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്‌കെ മാറുന്നുവെന്നത് ഏറെ സന്തോഷകരമാണ്. കോര്‍പ്പപ്പറേറ്റ് താല്‍പര്യങ്ങള്‍ക്കനുസരിച്ച് സിനിമകള്‍ തയ്യാറാക്കേണ്ടി വരുന്നുവെന്ന വിഷയം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘’മേളയിലെ ചര്‍ച്ചകളും സംവാദങ്ങളും പുരോഗമനസ്വഭാവമുള്ളതാണ്.  സമൂഹത്തിന്റെ നേര്‍പ്രതിഫലനമാണ് പലപ്പോഴും സിനിമയില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ ചലച്ചിത്ര മേളയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ ചിത്രങ്ങൾ‌ പ്രദര്‍ശിപ്പിച്ചിരുന്നു. ആ രാജ്യത്തെ അവസ്ഥ ഇപ്പോള്‍ കൂടുതല്‍ മോശമാണ്. ആഭ്യന്തര യുദ്ധവും കുടിയിറക്കലും പ്രമേയമായ അര്‍മേനിയന്‍ സിനിമയാണ് ഇക്കുറി പ്രദര്‍ശിപ്പിക്കുന്നത്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഒപ്പം നിന്ന് അവരുടെ ജീവിതാവസ്ഥകൾ ലോകത്തിനു മുന്നില്‍ എത്തിക്കാനാണ് ചലച്ചിത്രമേളയിലൂടെ ശ്രമിക്കുന്നത്.’’ – മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ വച്ച് ഹോങ്കോങ്ങില്‍ നിന്നുള്ള പ്രശസ്ത സംവിധായിക ആന്‍ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം
മുഖ്യമന്ത്രി സമ്മാനിച്ചു. 10 ലക്ഷം രൂപയും പ്രശസ്തിപത്രവും ആണ് പുരസ്‌കാരം. മുഖ്യാതിഥിയായിരുന്ന ശബാന ആസ്മിയേയും മുഖ്യമന്ത്രി ആദരിച്ചു.

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി, മന്ത്രി ജി.ആര്‍. അനിൽ, വി.കെ. പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ.എസ്.അയ്യര്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഷാജി.എന്‍.കരുണ്‍, നടന്‍ മധുപാല്‍ തുടങ്ങിയവരും പങ്കെടുത്തു.

ഡിസംബർ 20 വരെ മേള നീണ്ടുനിൽക്കും. 68 രാജ്യങ്ങളില്‍നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 13,000 ഡെലിഗേറ്റുകളും നൂറോളം ചലച്ചിത്രപ്രവര്‍ത്തകരും മേളയുടെ ഭാഗമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നടി ആക്രമിക്കപ്പെട്ട കേസില്‍ പൾസർ സുനി അടക്കം 6 പ്രതികൾക്കും 20 വർഷം കഠിന തടവ്, 50,000 രൂപ പിഴ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍നടി ആക്രമിക്കപ്പെട്ട കേസില്‍ 6 പ്രതികൾക്കും 20...

വൈഭവിൻ്റെ വൈഭവം വീണ്ടും! ; ബൗണ്ടറികളും സിക്സറുകളും പറന്ന ബാറ്റിൽ നിന്ന് 56 പന്തിൽ സെഞ്ചുറി

ദുബൈ : ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി തൻ്റെ വൈഭവം ഒരിക്കൽ...

രാഹുൽ മാങ്കൂട്ടത്തിൽ മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടാകുന്നു ; പാലക്കാട്ടെ ഫ്ലാറ്റ് ഒഴിയണമെന്ന് അസോസിയേഷൻ

പാലക്കാട് : ലൈംഗികാതിക്രമക്കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയോട് പാലക്കാട് താമസിക്കുന്ന...