കെ – ഫോണിന് ഒരു ലക്ഷം ഉപഭോക്താക്കൾ ; ഡിജിറ്റൽ കേരളം എന്ന സ്വപ്നം കൈവരിക്കുന്നു

Date:

തിരുവനന്തപുരം : ഡിജിറ്റൽ ഡിവൈഡിന് ബദലായി എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എന്ന ലക്ഷ്യത്തിലെത്തിയിരിക്കുന്നു. ഡിജിറ്റൽ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന ഈ ബ്രഹദ്പദ്ധതി കേരളത്തിന്റെ ഭരണമികവിന്റെ മറ്റൊരു ഉജ്ജ്വല മാതൃകയാണ്.

വാഹന ഗതാഗതം പോലും പ്രയാസമുള്ള ആദിവാസി മേഖലകൾ, ദ്വീപ് പ്രദേശങ്ങളിലുമുൾപ്പടെ സംസ്ഥാനത്തുടനീളം കണക്ഷനുകൾ നൽകിയാണ് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടത്തിലേക്ക് കെ-ഫോൺ എത്തിയത്. ആദിവാസി ഉന്നതികൾ, ദ്വീപ് പ്രദേശങ്ങൾ, ബി.പി.എൽ. ഭവനങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് കെ-ഫോൺ ലക്ഷ്യമിടുന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും ഇന്റർനെറ്റ് സൗകര്യം സാദ്ധ്യമാക്കുന്നതിലൂടെ ഡിജിറ്റൽ സാക്ഷരതയും സേവനലഭ്യതയും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.

സർക്കാർ ഓഫീസുകളെയും വ്യവസായങ്ങളെയും സേവനദാതാക്കളെയും ബന്ധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളിലും കെ-ഫോൺ വലിയ ഉണർവ്വ് നൽകുന്നു.
62781 എഫ്ടിടിഎച്ച് കണക്ഷനുകൾ, സർക്കാർ സ്ഥാപനങ്ങളിൽ 23,163 കണക്ഷനുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കായി 2729 കണക്ഷനുകൾ, ഒന്നാം ഘട്ടത്തിൽ 5251ഉം രണ്ടാംഘട്ടത്തിൽ 6150ഉം ഉൾപ്പടെ 11402 ബി.പി.എൽ കണക്ഷനുകൾ, ഒൻപത് ഡാർക്ക് ഫൈബർ ഉപഭോക്താക്കൾ (ഏഴായിരത്തിലധികം കിലോമീറ്റർ), പ്രത്യേക പരിപാടികൾക്കായി 14 കണക്ഷനുകൾ എന്നിങ്ങനെ ആകെ 100098 ഉപഭോക്താക്കളാണ് നിലവിൽ കെഫോൺ കണക്ഷനുകൾ ഉപയോഗിക്കുന്നത്. ആകെ 3800 ലോക്കൽ നെറ്റുവർക്ക് പ്രൊവൈഡർമാർ കണക്ഷനുകൾ നൽകാനായി കെഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

FTTH (Fiber to The Home), FTTO (Fiber to The Office), ILL (Internet Leased Line), L2VPN, L3VPN, MANAGED WI-FI SERVICES, DARK FIBER FOR LEASE തുടങ്ങിയ ആധുനിക സേവനങ്ങൾ കെ-ഫോൺ നൽകുന്നുണ്ട്. ഇത് വ്യക്തിഗത ഉപയോക്താക്കൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനകരമാണ്.

കേരളത്തിന്റെ ഡിജിറ്റൽ ഭാവിക്ക് അടിത്തറയിടുന്ന കെ-ഫോൺ പദ്ധതി, സുതാര്യമായ ഭരണത്തിലേക്കും കൂടുതൽ ജനസൗഹൃദപരമായ സേവനങ്ങളിലേക്കും സംസ്ഥാനത്തെ നയിക്കുന്നു. സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ സാധാരണക്കാർക്ക് പോലും പ്രാപ്യമാക്കുന്നതിലൂടെ കെ-ഫോൺ കേരളത്തിന്റെ സമഗ്രവികസനത്തിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും കണക്ഷൻ ലഭിക്കാനും: ഹെൽപ്പ് ലൈൻ: 1800 570 4466; വെബ്‌സൈറ്റ്: www.kfon.in.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...

മെഡിക്കൽ കോളേജുകളടക്കമുള്ള ആശുപത്രികളിലെ ഉപകരണ ക്ഷാമം; കുടിശ്ശിക തീര്‍ക്കാൻ 100 കോടി

തിരുവനന്തപുരം : ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്ക്കാലിക ഇടപെടൽ നടത്തി...

കർണാടകയിൽ സൈനിക യൂണിഫോമിലെത്തി ബാങ്ക് കവർച്ച ; SBI ശാഖയിൽ നിന്ന് കവർന്നത് 8 കോടിയും 50 പവനും

ബെംഗളൂരു : കര്‍ണാടകയിൽ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിൽ വൻ കവര്‍ച്ച....