Monday, April 6, 2026

രമേശ് ചെന്നിത്തല ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതിനെ ചോദ്യം ചെയ്ത് കെ.സുധാകരൻ

Date:

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും എം.എൽ.എയുമായ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. സർക്കാറിന് സംഭാവന നൽകണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു.

സംഭാവന നൽകാൻ കോൺഗ്രസിന്റേതായ ഫോറങ്ങളുണ്ട്. അതിലൂടെ സംഭാവന നൽകുകയായിരുന്നു വേണ്ടതെന്നും  ചെന്നിത്തലയെ  ഓർമ്മപ്പെടുത്തിക്കൊണ്ട് സുധാകരൻ പറഞ്ഞു.

നേരത്തെ രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വലിയ പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് രമേശ് ചെന്നിത്തല സംഭാവന നൽകിയത്.

എന്നാൽ, സുധാകരന്റെ ആരോപണങ്ങ​ളോട് പ്രതികരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന് പിന്നാലെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബിജെപിക്കൊപ്പം പോയതിൽ ട്വന്റി ട്വന്റിയിലെ പൊട്ടിത്തെറി തുടരുന്നു; പുതൃക പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവെച്ചു

കൊച്ചി : തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് നിങ്ങവെ ട്വന്റി ട്വന്റിയിൽ...

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദത്തില്‍ ഇടപെട്ട് കോടതി ; കേസെടുത്ത് പോലീസ്

തൃശൂർ :വാടാനപ്പള്ളിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് നേടാനായി ബിജെപി കിറ്റ് വിതരണം...