കർണാടക കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്ക് ജാമ്യം; പിറകെ ഗംഭീര സ്വീകരണവും റോഡ് ഷോയും

Date:

ബംഗളൂരു : കർണാടകയിലെ ഹാവേരിയിൽ കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്ക് ജാമ്യം. പിറകെ, ഗംഭീര സ്വീകരണവും റോഡ് ഷോയും. ഹാവേരി സബ് ജയിലിൽ നിന്ന് ആരംഭിച്ച് റോഡ് ഷോ അവസാനിച്ചത് ഏകദേശം 25 കിലോമീറ്റർ അപ്പുറമുള്ള  ആലൂർ പട്ടണത്തിലാണ്. പ്രതികളായ അഫ്താബ് ചന്ദനക്കട്ടി, മദാർ സാബ് മണ്ടക്കി, സമിവുള്ള ലാലനവർ, മുഹമ്മദ് സാദിഖ് അഗസിമാനി, ഷോയിബ് മുല്ല, തൗസിഫ് ചോട്ടി, റിയാസ് സാവികേരി എന്നിവരെ കോടതിയിൽ തിരിച്ചറിയാൻ കഴിയാതെ വന്നതിനെ തുടർന്ന് ഹാവേരി സെഷൻസ് കോടതി ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

പ്രതികളെയുമായി ആലൂരിലെ പ്രധാന തെരുവുകളിലൂടെ പ്രകടനം നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഘോഷയാത്രയിൽ അഞ്ച് വാഹനങ്ങളിലായി 20 ലധികം അനുയായികൾ അകമ്പടി വേവിക്കുന്നുണ്ട്. വീഡിയോയെക്കുറിച്ച് ഇതുവരെ പരാതികളൊന്നും ഫയൽ ചെയ്തിട്ടില്ലെങ്കിലും, അധികാരികൾ അതിന്റെ ആധികാരികത പരിശോധിക്കുന്നുണ്ട്.

2024 ജനുവരിയിലാണ് കൂട്ടബലാത്സംഗ സംഭവം നടന്നത്. അതിജീവിത ഈ പുരുഷന്മാർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചതിൻ്റെ പേരിലാണ് കേസിസതുടക്കം. പ്രതികൾ സ്ത്രീയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്ന വീഡിയോകൾ ഉൾപ്പെടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. പ്രതികളിൽ ചിലർ സ്ഥിരം കുറ്റവാളികളാണെന്നും ഹംഗൽ ഗ്രാമത്തിൽ സ്ത്രീകൾക്കെതിരായ അക്രമം, സദാചാര പോലീസിംഗ് തുടങ്ങിയ മറ്റ് കേസുകളിലും ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കൂട്ടബലാത്സംഗ സംഭവം ആദ്യം ആരംഭിച്ചത് ഒരു മതാന്തര ബന്ധവുമായി ബന്ധപ്പെട്ട സദാചാര പോലീസിംഗിന്റെ കേസായിട്ടാണ്. 2024 ജനുവരി 7 ന് ഒരു ഹോട്ടലിനുള്ളിൽ വെച്ച് സ്ത്രീയെയും അവരുടെ പങ്കാളിയെയും സംഘം ആക്രമിച്ചു. പ്രതി തന്നെ ഹോട്ടലിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി, കൂടുതൽ ആക്രമിച്ചു, ഒരു ലോഡ്ജിന് സമീപം ഉപേക്ഷിച്ചുവെന്ന് യുവതി പിന്നീട് മജിസ്ട്രേറ്റിന് മൊഴി കൊടുത്തു. ജനുവരി 10 ന് ലോഡ്ജ് ജീവനക്കാർ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കൂട്ടബലാത്സംഗം ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് പത്തിരട്ടി വര്‍ദ്ധിപ്പിച്ച് കേന്ദ്രം ; 10 വര്‍ഷം പഴക്കമുള്ള  വാഹനങ്ങള്‍ക്കും ബാധകമാകും

ന്യൂഡൽഹി : പഴയ വാഹന ഉടമകൾക്ക് പ്രഹരമേൽപ്പിച്ചുകൊണ്ട് രാജ്യത്തുടനീളമുള്ള വാഹന ഫിറ്റ്നസ്...

ആന്ധ്രാപ്രദേശിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

ഗോദാവരി : ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ മരേഡുമില്ലി പ്രദേശത്ത് ബുധനാഴ്ച...

എസ്ഐആറിനെതിരായ കേരളത്തിലെ ഹര്‍ജികളിൽ വിശദവാദം കേള്‍ക്കാൻ സുപ്രീം കോടതി; കേസ് വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി : കേരളത്തിലെ എസ്ഐആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടക്കം നൽകിയ ഹര്‍ജികളിൽ  ...

പെരിങ്ങമല സഹകരണ സംഘം അഴിമതി: കുരുക്കിലായി ബിജെപി നേതാക്കൾ; എസ് സുരേഷ് ഉൾപ്പെടെ 7 പേർ 43 ലക്ഷം രൂപ തിരിച്ചടയ്ക്കണം

തിരുവനന്തപുരം : പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘം അഴിമതിയിൽ കുരുക്കിലായി...