കേരളം മുൻപൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തം ; പ്രത്യേകം പരിഗണന ലഭിക്കേണ്ട സാഹചര്യം: രാഹുൽ ഗാന്ധി

Date:

വയനാട്: കേരളം മുൻപൊരിക്കലും ഇത്തരത്തിൽ ഒരു ദുരന്തം അഭിമുഖീകരിച്ചിട്ടില്ലെന്നും വിഷയം ഡൽഹിയിൽ ശക്തമായി ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി. ഉരുൾപൊട്ടൽ സംഭവിച്ച വയനാട്ടിലെ മുണ്ടക്കൈ മേഖലയിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യങ്ങൾ എല്ലാം സംസാരിക്കുമെന്നും പ്രത്യേകം പരിഗണന നൽകേണ്ട സാഹചര്യമാണ് വയനാട്ടിൽ നിലവിലുള്ളതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി രാഹുൽ ചർച്ച നടത്തി. ഉരുൾപൊട്ടലിൽ വീട് നഷ്‌ടപ്പെട്ടവർക്ക് നൂറിലധികം വീടുകൾ കോൺഗ്രസ് നിർമ്മിച്ച് നൽകുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.

“ഇത് വല്ലാത്തൊരു ദുരന്തമാണ്. ക്യാമ്പുകളില്‍ പോയി അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് അധികൃതരുമായി ചര്‍ച്ചയും നടത്തി. നാശനഷ്‌ടങ്ങളെയും പുനരധിവാസത്തെയും കുറിച്ച് അവര്‍ സംസാരിച്ചു. സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് ഇവിടെ നിര്‍മിച്ചുനല്‍കും. കോണ്‍ഗ്രസ് കുടുംബം അതിന് പ്രതിജ്ഞാബദ്ധരാണ്.” – രാഹുൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്കുയരുന്നു ;  മുഴുവൻ ഷട്ടറുകളും കൂടുതൽ ഉയർത്തും, മുന്നറിയിപ്പ്

കുമളി : ഇടുക്കി ജില്ലയിൽ പെയ്തിറക്കായ കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാര്‍...

സ്ത്രീകൾക്ക് 10% പ്രത്യേക ഡിസ്ക്കൗണ്ടുമായി സപ്ലൈകോ ; നവം. 1 മുതൽ പ്രാബല്യത്തിൽ വരും

കൊച്ചി : സപ്ലൈകോ മാർക്കറ്റുകളിൽ സബ്സിഡിയില്ലാത്ത ഉത്പന്നങ്ങൾ എല്ലാ കിഴിവുകൾക്കും പുറമെ...

കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിന്റെ നിരന്തര പീഡനം മരണകാരണം; വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പ് പുറത്ത് വന്നു....

നെടുമ്പാശ്ശേരി റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വെെഷ്ണവ്

‌കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ...