Thursday, February 5, 2026

കൂട്ടക്കൊല: ഇസ്രായേൽ വ്യോമാക്രമണത്തിൽ ലബനനിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടു, 1500 പേർക്ക് പരിക്ക്

Date:

( ചിത്രം കടപ്പാട്: അൽ -ജസീറ )

ബെയ്റൂട്ട്: ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടതായി ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ലെബനൻ ആരോഗ്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. ഏകദേശം 1500 പേർക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് വ്യക്തമാക്കി.. 24 മണിക്കൂറിനുള്ളിൽ തെക്കൻ, കിഴക്കൻ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു.

ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാൻഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂട്ടിലെ ആക്രമണമെന്ന് പറയപ്പെടുന്നു. തെക്കൻ ലെബനനിലെയും ലെബനൻ പ്രദേശത്തിനുള്ളിലെ ബെക്കയിലെയും ഏകദേശം 800 ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. അതേസമയം ഹിസ്ബുള്ള ഇസ്രായേലിലെ അഞ്ചിടത്ത് ആക്രമണങ്ങൾ നടത്തിയതായും റിപ്പോർട്ടുണ്ട്.

ഹിസ്ബുല്ലയുമായി ബന്ധമുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ലെബനൻ ജനതയോട് ആവശ്യപ്പെട്ടു. ലെബനനിലുടനീളം വ്യാപിച്ചുകിടക്കുന്ന ഹിസ്ബുല്ല ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇസ്രയേൽ സൈന്യം വരും ദിവസങ്ങളിൽ ആക്രമണം വർധിപ്പിക്കുമെന്നും ഹഗാരി പറഞ്ഞു.

വെള്ളിയാഴ്ച തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഫോഴ്‌സ് കമാൻഡർ ഇബ്രാഹിം അഖിൽ ഉൾപ്പെടെ 39 പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇസ്രയേലിനോടും ഹിസ്ബുള്ളയോടും യുദ്ധത്തിൽ നിന്ന് പിന്മാറാൻ ലോകശക്തികൾ അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മല്‍സരിക്കാൻ മുൻ മുഖ്യമന്ത്രിമാരുടെ മക്കള്‍

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂട്ടത്തോടെ മല്‍സരിക്കാന്‍ മുന്‍ മുഖ്യമന്ത്രിമാരുടെ...

മതിയായ കാരണമില്ലാതെ ഭർത്താവിന്റെ വീട് വിട്ടുപോയാൽ ഭാര്യ ജീവനാംശത്തിന് അർഹതയല്ല: ഹൈക്കോടതി

ബിലാസ്പൂർ : മതിയായതും ന്യായമായതുമായ കാരണങ്ങളില്ലാതെ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കാൻ...

വാഷിംഗ്ടൺ പോസ്റ്റിൽ വൻ പിരിച്ചുവിടൽ നടപടി; ശശി തരൂരിൻ്റെ മകൻ ഇഷാൻ തരൂരിനും ജോലി പോയി

വാഷിംഗ്ടൺ : മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിട്ട് ലോകത്തെ ഏറ്റവും പ്രശസ്തമായ മാധ്യമസ്ഥാപനങ്ങളിലൊന്നായ...