തലസ്ഥാന നഗരിയിലും മെട്രോ റെയില്‍ വരുന്നു; ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം

Date:

തിരുവനന്തപുരം : തിരുവനന്തപുരത്തും ഇനി താമസമില്ലാതെ മെട്രോ ഓടും. മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്നതാണ് ആദ്യ ഘട്ട അലൈന്‍മെൻ്റ്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (KMRL) നാണ്  നിർമ്മാണ ചുമതല.

പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കുന്ന  31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകൾ ഉണ്ടാകും. കഴക്കൂട്ടം/ടെക്നോപാര്‍ക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച്‌ സ്റ്റേഷനുകള്‍. തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സീബ്രാ ക്രോസിങ്ങിൽ കാൽ നടയാത്രക്കാരെ കണ്ട് വാഹനം നിർത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാകും ; വൻ തുക പിഴയും ഈടാക്കും

തിരുവനന്തപുരം: സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ നടപടിയുമായി...

പാക്കിസ്ഥാനികൾക്ക് ഇനി യുഎഇയിലേക്ക് വിസ നൽകില്ല ; നടപടി കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗം

ഗൾഫ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായി പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നത്...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ  മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി പീഡനത്തിനിരയായ യുവതി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി...