ബംഗളൂരു : ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിൽ മെട്രോക്ക് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ജീവൻ്റെ വിലയായിരുന്നു. നഗരത്തിൽ എന്നും കുരുക്കായ ട്രാഫിക്കിനെ തള്ളി മാറ്റാൻ നിൽക്കാതെ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് ഡോക്ടറും നഴ്സുമാരും ചേർന്ന് കരള്‍ എത്തിച്ചത് നമ്മ മെട്രോ ട്രെയിനിൽ. വൈറ്റ് ഫീല്‍ഡിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള രാജരാജേശ്വരീനഗറിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് രോഗിക്ക് മാറ്റിവെക്കാനുള്ള കരൾ ഒരു ഡോക്ടറും ഏഴ് നഴ്സുമാരും ചേർന്ന് സാധാരണ മെട്രോ ട്രെയിൻ സര്‍വ്വീസിൽ എത്തിച്ചത്.

വെള്ളിയാഴ്ച രാത്രി ആംബുലന്‍സില്‍ സുരക്ഷിതമായി മെട്രോ സ്റ്റേഷനിലെത്തിച്ച കരളുമായി 8.42-ന് യാത്ര തുടങ്ങിയ സംഘം പര്‍പ്പിള്‍ ലൈന്‍ വഴി 9.48-ന് രാജരാജേശ്വരി നഗറിലെ മെട്രോ സ്റ്റേഷനിലെത്തി. തുടര്‍ന്ന് നിമിഷ നേരം കൊണ്ട് അവിടെ കാത്തുനിന്ന ആംബുലന്‍സിൽ ആശുപത്രിയിലെത്തിച്ചു. വൈറ്റ് ഫീല്‍ഡ്, രാജരാജേശ്വരി നഗര്‍ മെട്രോ സ്റ്റേഷനുകളില്‍ കരളുമായി വരുന്ന ഡോക്ടർക്കും നഴ്സുമാർക്കും വഴിയൊരുക്കാനും യാത്രാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും ജാഗരൂകരായിരുന്നു
കൃത്യസമയത്ത് കരള്‍ ആശുപത്രിയില്‍ എത്തിക്കാനായതായി ബംഗളൂരു മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു. ബംഗളൂരു മെട്രോയില്‍ ഇതാദ്യമായാണ് ശസ്ത്രക്രിയയക്കുള്ള അവയവം കൊണ്ടുപോകുന്നത്. ബംഗളൂരു നഗരത്തില്‍ ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമായ വേളയിൽ ശസ്ത്രകിയക്ക് കരള്‍ കൃത്യസമയത്ത് എത്തിക്കാൻ മെട്രോ സഹായകമായതായി ആശുപത്രി അധികൃതരും സാക്ഷ്യപ്പെടുത്തി. ആഗസ്റ്റ് 10-ാം തിയ്യതി നമ്മ മെട്രോയുടെ പുതിയ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ, ഈ അവയവ യാത്രയും മെട്രോയുടെ ചരിത്രത്തിലെ ഒരു എടാകും !
