എംഎം ലോറൻസിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ ; തീരുമാനം കളമശേരി മെഡി. കോളേജ് ഉപദേശക സമിതിയുടേത്

Date:

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിൻ്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകാൻ തീരുമാനമായി. കേരള അനാട്ടമി ആക്ട് പ്രകാരമാണ് കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതിയുടെ തീരുമാനം. എംഎം ലോറൻസിൻ്റെ ആഗ്രഹം അത് തന്നെ ആയിരുന്നുവെന്ന് കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷി മൊഴി ഉണ്ടായിരുന്നുവെന്ന് കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി വിലയിരുത്തി.

എം എം ലോറൻസിൻ്റെ മക്കളുടെ വാദങ്ങൾ വിസ്തരിച്ച് കേട്ടു. വൈദ്യ പഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അച്ഛൻ്റെ ആഗ്രഹമെന്ന് മകൻ സജീവൻ ആവർത്തിച്ചു. അത് അംഗീകരിച്ച രണ്ട് സാക്ഷി മൊഴികളുമുണ്ട്. മകള്‍ സുജാത കൃത്യമായി നിലപാട് എടുത്തില്ല. അതേസമയം, എം എം ലോറൻസിൻ്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകരുതെന്ന് മകള്‍ ആശ എതിർപ്പ് ആവർത്തിച്ചു. സാക്ഷികളായ അഡ്വ. അരുൺ ആൻ്റണിയും എബിയും മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകണം എന്നായിരുന്നു ലോറന്‍സിന്‍റെ ആഗ്രഹമെന്നാണ് ഉപദേശക സമിതിയെ അറിയിച്ചത്. മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ തുടങ്ങുമെന്നും കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി കൂട്ടിച്ചേര്‍ത്തു.

ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ കോളേജിന് പഠന ആവശ്യത്തിന് കൈമാറരുതെന്നും ലോറൻസ് അങ്ങനെ പറഞ്ഞിരുന്നില്ലെന്നും വാദിച്ചാണ് മകൾ ആശ ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. എന്നാല്‍, മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറണമെന്നത് അച്ഛൻ്റെ ആ​ഗ്രഹമായിരുന്നുവെന്നാണ് എംഎം ലോറൻസിൻ്റെ മകൻ എംഎൽ സജീവൻ്റെ വാദം. ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വര്‍ണ്ണക്കവർച്ച : ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി; ‘ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് പിടിച്ചെടുക്കണം’

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവർച്ച കേസിൽ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ...

റഷ്യൻ എണ്ണയിൽ മോദി ഉറപ്പു തന്നെന്ന് വീണ്ടും ട്രംപ് ; വ്യാപാരക്കരാർ പുന:പരിശോധിച്ചേക്കും

ന്യൂഡൽഹി:  റഷ്യൻ എണ്ണയുടെ കാര്യത്തിൽ മോദി നൽകിയ ഉറപ്പിന്മേൽ ഇന്ത്യയുമായുള്ള വ്യാപാരക്കരാർ...

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യനെ തൊഴുത് രാഷ്ട്രപതി

ശബരിമല : ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്തി രാഷ്ട്രപതി'...