Sunday, January 18, 2026

‘നവീൻ്റെ ആത്മഹത്യ ദൗര്‍ഭാഗ്യകരം’- കെ.കെ ശൈലജ ; ‘നവീനെ കാത്തിരുന്ന കുട്ടികൾക്ക് അച്ഛൻ്റെ മൃത​ദേഹമാണ് കാണാൻ കഴിഞ്ഞത് എന്നതാണ് സങ്കടകരമായ വസ്തുത.’

Date:

കോട്ടയം: നവീൻ്റെ ആത്മഹത്യ ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ. ഔദ്യോഗിക ആവശ്യങ്ങളുമായി നവീനുമായി പലതവണ ബന്ധപ്പെട്ടിട്ടുണ്ട്. മരണം വല്ലാത്ത മനഃപ്രയാസമുണ്ടാക്കുന്ന ഒന്നാണെന്ന് കെ.കെ ശൈലജ പ്രതികരിച്ചു. “നവീന്‍ബാബുവിൻ്റെ കുടുംബത്തെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്നറിയില്ല. അച്ഛൻ തിരിച്ചുവരുമെന്ന് കാത്തിരുന്ന നവീൻ്റെ കുട്ടികൾക്ക് അച്ഛൻ്റെ മൃത​ദേഹമാണ് കാണാൻ കഴിഞ്ഞത് എന്നതാണ് സങ്കടകരമായ വസ്തുത. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയതല്ല. സർവീസിൻ്റെ അവസാന കാലഘട്ടത്തിൽ സ്വന്തം നാട്ടിൽ വന്ന് ജോലി ചെയ്യുക എന്നത് എല്ലാ ഉ​ദ്യോ​ഗസ്ഥരുടെയും അവകാശവും ആ​ഗ്രഹവും കൂടിയാണ്”, കെ.കെ ശൈലജ പറഞ്ഞു.

“പി.പി ദിവ്യയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ യഥാര്‍ത്ഥ വസ്തുത എന്തെന്ന് തനിക്കറിയില്ല. ദിവ്യയുടേത് എല്ലാവര്‍ക്കും അനുഭവപാഠമാണ്. എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചിലപ്പോൾ ഭരണത്തിനിടെ ഉദ്യോ​ഗസ്ഥർമാർ പറയുന്നത് പോലെ ചെയ്തിട്ടില്ലെങ്കിൽ കുറച്ച് കടുത്ത രീതിയില്ലെല്ലാം സംസാരിക്കേണ്ടി വരാറുണ്ട്. കുറച്ചുനാൾ കഴിഞ്ഞ് അതൊക്കെ മറന്ന് ഒരുമിച്ച് പ്രവർത്തിക്കുകയാണ് ജനപ്രതിനിധികളും ഉദ്യോ​ഗസ്ഥരും ചെയ്തിട്ടുള്ളത്. അതാണ് അനുഭവം. ദിവ്യ അവിടെ പോകേണ്ടിയിരുന്നില്ല എന്ന് പാര്‍ട്ടി പിന്നീട് പറഞ്ഞിരുന്നു. തുടര്‍നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവ്യ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നത് വ്യാജപരാതിയാണോ എന്ന എന്ന കാര്യം തനിക്കറിയിെല്ലന്നും അതെല്ലാം അന്വേഷിക്കട്ടേയെന്നും കെകെ ശൈലജ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബസിൽ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

കോഴിക്കോട് : ബസിൽ വെച്ച് ലൈം​ഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് കണ്ടന്റ് ക്രിയേറ്ററായ...

ശബരിമലയിൽ പുതു റെക്കോർഡ് ; മണ്ഡല-മകരവിളക്ക് സീസണിലെ വരുമാനം 435 കോടി രൂപ!

ശബരിമല : ശബരിമലയിലെ ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് റെക്കോർഡ് വരുമാനം....

‘എല്ലാ റേഷൻ കടകളും കെ-സ്റ്റോറുകളാക്കും’: ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം : വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായി റേഷൻ കടകൾ വഴി വിവിധ സേവനങ്ങൾ...