Monday, April 6, 2026

വയനാടിനെ ചേർത്തുപിടിച്ച് നയൻതാരയും വിഘ്നേഷും; തമിഴ് സിനിമാ ലോകത്ത് നിന്ന് കാരുണ്യത്തിൻ്റെ കരങ്ങൾ 

Date:

ചെന്നൈ: ഉരുൾപൊട്ടൽ നാശം വിതച്ച വയനാടിന് സഹായഹസ്തവുമായി നയൻതാരയും വിഘ്നേഷും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് താരദമ്പതികള്‍ സഹായധനം നൽകിയത്. വിവരം വിഘ്നേഷ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. നഷ്ടങ്ങൾക്ക് ഇത് പകരമാകില്ലെങ്കിലും ഈ അവസ്ഥയിൽ പരസ്പരം സഹായിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നു എന്നും അദ്ദേഹം കുറിച്ചു.

വയനാട് ഉരുൾപൊട്ടലിൽ നിരവധി തമിഴ് സിനിമാതാരങ്ങൾ സഹായവുമായെത്തിയത്. സൂര്യ, കാർത്തി, ജ്യോതിക, വിക്രം, കമൽഹാസൻ, രശ്‌മിക തുടങ്ങിയ താരങ്ങളെല്ലാം കഴിഞ്ഞ ദിവസം സംഭാവനകൾ നൽകിയിരുന്നു.

മലയാളി താരങ്ങളായ മമ്മൂട്ടി, ദുൽഖർ സല്‍മാന്‍, ഫഹദ്, നസ്രിയ, നവ്യ നായർ, പാർവ്വതി കൃഷ്ണ തുടങ്ങി നിരവധി താരങ്ങൾ ഇതിനോടകം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം നൽകിക്കഴിഞ്ഞു.

കേരളത്തെയാകെ പിടിച്ചു കുലുക്കിയ ഉരുൾപൊട്ടൽ സംഭവിച്ചത്  ജൂലായ് 30 പുലർച്ചെ 1.30 ന് ആണ്. ദുരന്തത്തിന്റെ നാലാം ദിനം വരെ ലഭ്യമായ വിവരമനുസരിച്ച് മരിച്ചവരുടെ എണ്ണം 331 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദത്തില്‍ ഇടപെട്ട് കോടതി ; കേസെടുത്ത് പോലീസ്

തൃശൂർ :വാടാനപ്പള്ളിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് നേടാനായി ബിജെപി കിറ്റ് വിതരണം...

വയനാട് തുരങ്കപാത : പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : വയനാട് തുരങ്ക പാത നിർമ്മാണത്തിനുള്ള പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

‘900 വാഗ്ദാനങ്ങൾ, 97% നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ :എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള ...