Thursday, January 29, 2026

നേപ്പാൾ കത്തുന്നു, പ്രതിഷേധം ഭീകരാക്രമത്തിലേക്ക് വഴിമാറി ; അധികാരം ഏറ്റെടുത്ത് സൈന്യം 

Date:

(Photo courtesy : X)

കാഠ്മണ്ഡു : നേപ്പാളിൽ ആളിക്കത്തിയ ജെൻ സി പ്രക്ഷോഭം സമൂഹമാദ്ധ്യമ നിരോധനം പിൻവലിച്ചിട്ടും പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെച്ചൊഴിഞ്ഞിട്ടും അവസാനിക്കുന്നില്ല. ഒലി അധികാരം ഉപേക്ഷിച്ചാൽ മാത്രമെ സൈന്യത്തിന് രാജ്യത്തെ സ്ഥിരപ്പെടുത്താൻ കഴിയൂ എന്ന് പറഞ്ഞാണ് കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ഡൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ടത്. പക്ഷെ അവിടം കൊണ്ടും പ്രതിഷേധത്തിന് ശമനമുണ്ടായില്ല. ഒടുവിൽ നേപ്പാളിൻ്റെ അധികാരം തന്നെ സൈന്യം ഏറ്റെടുത്തതായാണ് റിപ്പോർട്ട്.

പ്രതിഷേധക്കാർ ശാന്തരാകണമെന്നും പ്രക്ഷോഭം നിർത്തിവെച്ച് ചർച്ചകളിൽ ഏർപ്പെടണമെന്നും കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ഡൽ ആവശ്യപ്പെട്ടു “അസുഖകരമായ സാഹചര്യം ലഘൂകരിക്കുക, ദേശീയ പൈതൃകം, പൊതു, സ്വകാര്യ സ്വത്ത്, സാധാരണ പൗരന്മാർ, നയതന്ത്ര ദൗത്യങ്ങൾ എന്നിവ സംരക്ഷിക്കുക, സുരക്ഷാ ബോധം ഉറപ്പാക്കുക എന്നിവ നമ്മുടെ പൊതു കടമയാണ്,” സിഗ്ഡൽ പ്രസ്താവനയിൽ പറഞ്ഞു. നശീകരണ പ്രവർത്തനങ്ങൾ, കൊള്ളയടിക്കൽ, തീവയ്പ്പ് എന്നിവയ്‌ക്കെതിരെ നേപ്പാൾ സൈന്യം പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ, സൈന്യം ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ സേനകളും ക്രമസമാധാനം പുന:സ്ഥാപിക്കാൻ നിർണ്ണായക നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. സെപ്റ്റംബർ 8 ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഏകദേശം 22 പേർ കൊല്ലപ്പെട്ടു. 300 ലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട.

മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള അക്രമ സംഭവങ്ങളാണ് നേപ്പാളിൽ അരങ്ങേറുന്നത്. കെ പി ശർമ്മ ഒലിയുടെ വസതി കത്തിച്ചു, ധനമന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ കാഠ്മണ്ഡുവിലെ തെരുവുകളിലൂടെ ഓടിച്ചു. പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരത്തിന് തീയിടുകയും പോലീസുമായി ഏറ്റുമുട്ടുകയും മുൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ വീടുകൾ ആക്രമിക്കുകയും ചെയ്തു. രാജ്യത്തുടനീളമുള്ള ജയിലുകളിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി 900-ൽ അധികം തടവുകാരെ മോചിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

നേപ്പാൾ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നായിരുന്നു സോഷ്യൽ മീഡിയ സൈറ്റുകൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്. രജിസ്റ്റർ ചെയ്യാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഓഗസ്റ്റ് 28 മുതൽ ഒരാഴ്ച സമയം നൽകിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി നോട്ടീസും നൽകി. എന്നാൽ മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റ്, വാട്ട്സ്ആപ്പ്), ആൽഫബെറ്റ് (യൂട്യൂബ്), എക്സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ് ഇൻ എന്നിവയൊന്നും രജിസ്റ്റർ ചെയ്തില്ല. ഇതോടെയാണ് സർക്കാർ ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയതും ജെൻ – സി വിപ്ലവത്തിന് തുടക്കമിട്ടതും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കട്ടപ്പന-തേനി തുരങ്കപാത: സാദ്ധ്യതാപഠനം നടത്താൻ 10 കോടി; വിഴിഞ്ഞം-ചവറ-കൊച്ചി റെയർ എർത്ത് ഇടനാഴി സ്ഥാപിക്കാൻ 10 കോടി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽനിന്ന് തമിഴ്‌നാട്ടിലെ തേനിയിലേക്കുള്ള കട്ടപ്പന-തേനി തുരങ്കപാതയ്ക്ക് സാധ്യതാ...

സ്ത്രീ സുരക്ഷാ പെൻഷന് 3820 കോടി, ക്ഷേമപെൻഷന് 14,500 കോടി; ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടി

തിരുവനന്തപുരം : ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച...

സംസ്ഥാനത്ത് ഇനി ബിരുദ പഠനവും സൗജന്യം –  ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം വിദ്യാഭ്യാസരംഗത്ത് പുതുചരിത്രം!

തിരുവനന്തപുരം : കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് പുതുചരിത്രം രചിച്ച് സംസ്ഥാന ബജറ്റ്....