Saturday, March 7, 2026

നവകേരള സർവ്വെ : ഫണ്ട് വിനിയോഗത്തിൽ സർക്കാരിനോട് വ്യക്തത തേടി ഹൈക്കോടതി

Date:

കൊച്ച: നവകേരള സർവ്വെയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സർവ്വെയ്ക്ക് ഫണ്ട് വിനിയോഗിയ്ക്കുതിൽ വ്യക്തത വരുത്തണമെന്നും  കോടതി ആവശ്യപ്പെട്ടു. സർവ്വെ തടയണമെന്ന ഹർജിയിലാണ് കോടതി ഇടപെടൽ. സർക്കാരിനോട് എതിർ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

സർക്കാരിന്റെ നവകേരള സർവ്വെയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രസ്തുത വിഷയത്തിൽ രണ്ട് ഹർജികൾ കോടതിക്ക്മു മ്പിലെത്തിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൽഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹർജി. പാർട്ടി കേഡർമാരെ ഇറക്കിയുള്ള സർവ്വെയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നുമാണ് ആവശ്യം. ഈ ഹർജിയിലാണ്  കോടതി ഇടപെടലുണ്ടായത്. ഇതിൽ വ്യാഴാഴ്ചയ്ക്ക് മുമ്പ് എതിർ സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി നിർദ്ദേശം. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ജനങ്ങളുടെ ആവശ്യങ്ങളറിയാൻ സർക്കാർ സർവ്വെ നടത്തുന്നതിൽ എന്താണ് തെറ്റെന്നും ജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാനുള്ള ശ്രമം തടയാൻ കഴിയുമോ എന്നും കോടതി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അമേരിക്കയിൽ തൊഴിലില്ലാത്തവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട് ; ഫെബ്രുവരിയിൽ ജോലി നഷ്ടപ്പെട്ടത് 92,000 പേർക്ക്

വാഷിങ്ടൺ : അമേരിക്കയിൽ ദിനംപ്രതിയെന്നോണം തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് റിപ്പോർട്ട്....

യുദ്ധപ്രതിഫലനങ്ങൾ ഇന്ത്യൻ അടുക്കളകളിലേക്കും; ഗാർഹിക പാചകവാതക സിലിണ്ടർ വിലകൂട്ടി

ന്യൂഡൽഹി : ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ്...

‘രാഹുൽ മാങ്കൂട്ടത്തിൽ സൈക്കോപാത്ത്, ജാമ്യം നിയമ വിരുദ്ധം’; ആദ്യ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ

ന്യൂഡൽഹി : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീംകോടതിയിൽ. രാഹുലിന്റെ...

ക്ഷേമ പെൻഷൻ 3000 ആക്കും, സ്ത്രീകൾക്ക് സൗജന്യയാത്ര; അഞ്ചിന ഗ്യാരണ്ടിയുമായി യുഡിഎഫ്

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ജനങ്ങളുടെ സാമൂഹിക സുരക്ഷ...