ആധാറിനെ പുകഴ്ത്തി നൊബേല്‍ പുരസ്‌കാര ജേതാവ്

Date:

ആധാര്‍ ജനങ്ങള്‍ക്ക് ഒരു അതുല്യ തിരിച്ചറിയല്‍രേഖയാണെന്ന് 2018 ലെ സാമ്പത്തിക ശാസ്ത്ര നോബേല്‍ പുരസ്‌കാര ജേതാവ് പോള്‍ റോമര്‍. ഇന്ത്യയുടെ ആധാര്‍ സംവിധാനത്തെ ആഗോളതലത്തില്‍ സുപ്രധാന സാങ്കേതിക കണ്ടുപിടുത്തങ്ങളിലൊന്നെന്ന പരാമര്‍ശത്തോടെ അദ്ദഹം പ്രശംസിച്ചു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റമടക്കം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ആധാര്‍ ശക്തമായ അടിത്തറയിട്ടതെങ്ങനെയെന്ന് എടുത്തുപറഞ്ഞ അദ്ദേഹം രാജ്യത്തെ ദശലക്ഷക്കണക്കിന് പേര്‍ക്ക് ഇതുവഴി പൊതുസേവനങ്ങള്‍ കൂടുതല്‍ പ്രാപ്യമാക്കിയെന്നും പറഞ്ഞു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിന് സമാനമായ സമീപനങ്ങള്‍ പരിഗണിക്കാന്‍ ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റങ്ങള്‍ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിനാല്‍ റോമറിന്റെ പരാമര്‍ശങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചു. ക്ഷേമ വിതരണത്തെ സുഗമമാക്കിയും, തട്ടിപ്പുകള്‍ ഇല്ലാതാക്കിയും, വിശ്വസനീയവും ലളിതവുമായ തിരിച്ചറിയല്‍രേഖയിലൂടെ പൗരന്മാരെ ശാക്തീകരിച്ച് കൂടുതല്‍ സാമൂഹിക ഉള്‍ച്ചേര്‍ക്കലും സാമ്പത്തിക സുരക്ഷിതത്വവും പ്രോത്സാഹിപ്പിച്ചും ജനജീവിതത്തെ ആധാര്‍ മാറ്റിമറിച്ചുവെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ഇന്ത്യയുടെ 12 അക്ക അതുല്യ തിരിച്ചറിയല്‍ നമ്പറായ ആധാര്‍ 2009ലാണ് ആരംഭിച്ചത്. വ്യക്തിത്വ സ്ഥിരീകരണത്തിനും സേവന വിതരണത്തിനുമുള്ള രാജ്യത്തിന്റെ സമീപനത്തെ ആധാര്‍ പുനരാവിഷ്‌ക്കരിച്ചു. പരിമിതമായ ജനസംഖ്യാ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് ഓരോരുത്തര്‍ക്കും വിശ്വസനീയവും ഡിജിറ്റലായി പരിശോധിക്കാവുന്നതുമായ തിരിച്ചറിയല്‍ രേഖ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്.

വ്യക്തിത്വ സ്ഥിരീകരണവുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെയും വിവര ചോര്‍ച്ചയുടെയും ദീര്‍ഘകാലമായി തുടരുന്ന പ്രശ്‌നങ്ങളെ ആധാറിന്റെ ശക്തവും ആധികാരികവുമായ ചട്ടക്കൂട് ഉപയോഗിച്ച് പകര്‍പ്പും വ്യാജവുമായ തിരിച്ചറിയല്‍ രേഖകള്‍ ഒഴിവാക്കുന്നതിലൂടെ അഭിസംബോധന ചെയ്യുന്നു. എപ്പോഴും എവിടെയും തിരിച്ചറിയല്‍ രേഖയുടെ സ്ഥിരീകരണം സാധ്യമാക്കുകയും സേവനങ്ങളുടെയും ആനുകൂല്യങ്ങളുടെയും സബ്‌സിഡികളുടെയും സുതാര്യവും ലക്ഷ്യകേന്ദ്രീകൃതവുമായ വിതരണം സുഗമമാക്കുകയും ചെയ്തതിലൂടെ ഈ മികച്ച സംരംഭം ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വ്യക്തിത്വ സ്ഥിരീകരണ പരിപാടിയായി വളര്‍ന്നു.

പത്ത് വര്‍ഷമായി ഏകദേശം എല്ലാ ഇന്ത്യക്കാരുടെയും ജീവിതത്തോട് ആധാര്‍ ചേര്‍ന്നുനില്‍ക്കുന്നു. കോവിഡിന് ശേഷമുള്ള പ്രതിസന്ധി പ്രകടമാക്കിയതുപോലെ ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ആധാര്‍ ഒരു ജീവനാഡിയായി മാറിയിരിക്കുന്നു. വിവിധ പദ്ധതികള്‍ക്ക് കീഴിലെ സേവന വിതരണം സുഗമവും സുതാര്യവുമാക്കിയതായാണ് 80% ഗുണഭോക്താക്കളുടെയും അനുഭവം. ഇന്ത്യന്‍ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ ഇത് ത്വരിതപ്പെടുത്തി. 2023 ജൂലൈ അവസാനത്തോടെ 788 ദശലക്ഷത്തിലധികം ആധാറുകള്‍ എന്‍.പി.സി.ഐ വിവരശേഖരത്തിലെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തൃശൂരിൽ എടപ്പാൾ സ്വദേശിയിൽ നിന്ന് 75 ലക്ഷം രൂപ കവർന്ന് കാറിലെത്തിയ സംഘം

തൃശൂർ : മണ്ണുത്തിയിൽ വൻ കവർച്ച. ബൈപ്പാസ് ജംഗ്ഷന് സമീപം ചായക്കടയിലിരിക്കുകയായിരുന്ന ആളുടെ...

പോറ്റി വിറ്റ സ്വർണ്ണം പിടിച്ചെടുത്തു ; ശബരിമല സ്വർണ്ണക്കവർച്ച അന്വേഷണത്തിൽ കൂടുതൽ പുരോഗതി

ശബരിമല സ്വർണ്ണക്കവർച്ചയിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലുകളിൽ കൂടുതൽ പുരോഗതി.കർണാടകയിലെ വ്യാപാരി...

മോന്ത ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ കനത്ത മഴക്ക് സാദ്ധ്യതയെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷത്തിന് സമാനമായ മഴ ലഭിക്കാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥ...