മെഡിക്കൽ കോളജുകളിലെ എൻആർഐ ക്വാട്ട : ‘വലിയ തട്ടിപ്പ് ‘- സുപ്രീം കോടതി

Date:

ന്യൂഡൽഹി∙ മെഡിക്കൽ കോളജുകളിൽ എൻആർഐ (നോൺ റസിഡൻഷ്യൽ ഇന്ത്യൻ) ക്വോട്ട വിപുലീകരിക്കാനുള്ള പഞ്ചാബ് സർക്കാരിന്റെതീരുമാനം റദ്ദാക്കി സുപ്രീം കോടതി. ഇത് തട്ടിപ്പാണെന്ന് എടുത്തു പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢൻ അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. മെഡിക്കൽ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാർ കൊണ്ടുവന്ന പുതിയ വിജ്ഞാപനം റദ്ദ് ചെയ്ത പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഒരു കൂട്ടം ഹർജികൾപരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

‘‘എൻആർഐ ക്വോട്ട ബിസിനസ് ഇപ്പോൾ അവസാനിപ്പിക്കണം. ഇത് വലിയ തട്ടിപ്പാണ്…ഇതിനൊരു അവസാനം ഉണ്ടാകണം. ഈ തട്ടിപ്പാണ് വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത്’’– കോടതി നിരീക്ഷിച്ചു. മെറിറ്റ് അടിസ്ഥാനത്തിൽ സീറ്റ് ലഭിച്ച വിദ്യാർഥികളെ മാറ്റിനിർത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. എൻആർഐ ക്വോട്ടയിൽ പ്രവേശനം നേടിയവരേക്കാൾ മൂന്നു മടങ്ങ് ഉയർന്ന സ്കോർ നേടിയ വിദ്യാർഥികൾക്കു വരെ അവസരം നഷ്ടപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വിദേശത്തുള്ള ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്കും എന്‍ആര്‍ഐ ക്വോട്ടയില്‍ പ്രവേശനം നല്‍കാം എന്നായിരുന്നു പുതിയ വിജ്ഞാപനത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇത് പഞ്ചാബ് ഹരിയാന ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ നടപടി ശരിവച്ച സുപ്രീം കോടതി പൂർണ്ണമായും നിയമവിരുദ്ധമായ ഒരു കാര്യത്തിന് അംഗീകാരം നൽകാനാകില്ലെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രണ്ട് ദിവസം സ്കൂളിൽ എത്തിയില്ല; അഞ്ചാം ക്ലാസുകാരനെ പിവിസി പൈപ്പ് കൊണ്ട് മർദ്ദിച്ച് പ്രിൻസിപ്പൽ; 3 പേർക്കെതിരെ കേസെടുത്ത് പോലീസ്

ബംഗളൂരു: രണ്ടുദിവസം സ്കൂളിൽ വരാത്തതിൻ്റെ പേരിൽ അഞ്ചാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച്...

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തിന് വൻസുരക്ഷ; 1500 പോലീസുകാർ, 50 കഴിഞ്ഞ വനിതാ പോലീസുകാർ

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് വൻസുരക്ഷ....

അതിതീവ്ര മഴക്ക് സാദ്ധ്യത, റെഡ് അലര്‍ട്ട് ; ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

ഇടുക്കി : സംസ്ഥാനത്ത് ബുധനാഴ്ച അതിതീവ്രമഴ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം...

ശബരിമല സ്വർണ്ണക്കവർച്ച: ഇടക്കാല അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ് ഐ ടി

കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ച കേസിലെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച്...