Monday, April 13, 2026

അധികാരികളെ കണ്ണ് തുറന്ന് കാണൂ, മകൻ്റെ ശവകുടീരത്തിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന ഒരച്ഛൻ്റെ വേദന ; ബംഗളൂരിലെ ക്രിക്കറ്റ് വിജയാഘോഷത്തിൻ്റെ ബാക്കിപത്രം!

Date:

ബംഗളൂരു ; ബonളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (RCB) ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട്  11 പേർ മരണപ്പെട്ട സംഭവത്തിൻ്റെ ബാക്കിപത്രങ്ങൾ നഗരത്തെ ഇപ്പോഴും കണ്ണീർ കുടിപ്പിക്കുകയാണ്.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 21 വയസ്സുള്ള ഭൂമിക്കിൻ്റെ പിതാവ് ബിടി ലക്ഷ്മണന്റെ ദുഃഖം കണ്ട് നിൽക്കുന്നവരുടെ ഹൃദയം നുറുക്കും. സമൂഹ   മാധ്യമത്തിൽ പ്രചരിക്കുന്ന വൈകാരികമായ ആ വീഡിയോ ഒരുവേളയെങ്കിലും അധികാരികളുടെ കണ്ണു തുറപ്പിച്ചെങ്കിലെന്ന് നാം ആലോചിച്ചുപ്പോകും. മകന്റെ ശവകുടീരം കെട്ടിപ്പിടിച്ച് ആ പിതാവ ഹൃദയം പൊട്ടിക്കരയുന്ന കാഴ്ച കരളലിയിക്കും.
“എന്റെ മകന് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുത്, ഞാനിനി എങ്ങോട്ടു പോകണം, എനിക്ക് ഇവിടെ ഇവനടുത്തുതന്നെ കഴിഞ്ഞാൽ മതി.” തോരാത്ത കണ്ണീരുമായി തകർന്നിരുന്നു പോയ ആ പിതാവിനെ രണ്ടുപേർ ചേർന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പൊന്നോമന പുത്രൻ നഷ്ടപ്പെട്ട ഒരച്ഛൻ്റെ ദുഃഖം ഏത് സമാധാന വാക്കുകൾക്കാണ് ശമനമുണ്ടാക്കാനാവുക.

അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ക്രിക്കറ്റ് പ്രേമിയുമായ ഭൂമിക് ലക്ഷ്മൺ സ്റ്റേഡിയത്തിലെ  ആഘോഷങ്ങളിൽ പങ്കെടുക്കാൻ സുഹൃത്തുക്കളോടൊപ്പമാണ് പോയത്. ഇതിനിടയിൽ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെടുകയായിരുന്നു. 14 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ ’11 പേരുടെ ജീവനാണ് ഈ അപകടത്തിൽ പൊലിഞ്ഞത്. 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അധികാരികളുടെ അനാസ്ഥ നഷ്ടപരിഹാര തുക കൊണ്ട്
പരിഹരിക്കാം. എന്നാൽ, ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് പകരം വെക്കാൻ ഇതുകൊണ്ടാവുമോ എന്നത് ഭൂമിക്കിൻ്റെ പിതാവിൻ്റെ വേദന കണ്ടെങ്കിലും തിരിച്ചറിയാനായില്ലെങ്കിൽ ജനം തെരെഞ്ഞെടുന്ന സർക്കാരുകൾക്ക് എന്ത് പ്രാധാന്യം!

.
https://x.com/theskindoctor13/status/1931402229979730294?t=vRAit_lU79XvwDKBrcdKCg&s=19

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പോളിംഗ് കണക്കുകൾ വൈകുന്നതിൽ പ്രതിഷേധം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുഡിഎഫും എൽഡിഎഫും

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസം നാല് കഴിഞ്ഞിട്ടും...

ഇറാൻ സമാധാന ചർച്ച പരാജയപ്പെട്ടതിൽ കലിപ്പ് തീരാതെ ട്രംപ് ; ഒരു കപ്പലും ഹോർമുസ് കടത്തിവിടില്ലെന്ന് പ്രഖ്യാപനം

വാഷിങ്ടൺ : ഇറാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടതിൽ അമർഷം പൂണ്ട് കടുത്ത...

നിതിന്‍ രാജിന്റെ മരണം: സ്വമേതയാ കേസെടുത്ത് യുവജന കമ്മീഷന്‍; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി...