ശ്രീനഗര്‍: ജമ്മു കശ്മീരിലെ ലിദ്‌വാസില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മേഖലയില്‍ രണ്ട് റൗണ്ട് വെടിയുതിര്‍ക്കപ്പെട്ടതായും കൂടുതല്‍ ഭീകരര്‍ക്കായി പരിശോധന തുടരുകയാണെന്നും വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിക്ക് തുടക്കം കുറിച്ചതായി സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സ് എക്‌സ് പോസ്റ്റില്‍ വ്യക്തമാകുന്നു. രണ്ട് ദിവസം മുമ്പ് ഡാച്ചിഗാം കാട്ടിൽ സൈന്യം സംശയാസ്പദമായ ഒരു ആശയവിനിമയം ട്രാക്ക് ചെയ്തെന്നും തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്നും വൃത്തങ്ങൾ അറിയിച്ചു.