‘ഓപ്പറേഷൻ സിന്ദൂർ’ : രാജ്യത്തെ 16 വിമാനത്താവളങ്ങൾ അടച്ചു, 165 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ

Date:

ന്യൂഡൽഹി : ഇന്ത്യൻ സംയുക്തസേന ബുധനാഴ്ച പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് രാജ്യത്തെ 16 വിമാനത്താവളങ്ങൾ അടച്ചു. വിവിധ ആഭ്യന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള 165 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം മെയ് 10 ന് പുലർച്ചെ വരെ അടച്ചിടൽ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്.

“വ്യോമമേഖലാ നിയന്ത്രണങ്ങളെക്കുറിച്ചുള്ള സർക്കാർ വിജ്ഞാപനം കാരണം, ഒന്നിലധികം വിമാനത്താവളങ്ങളിൽ നിന്നുള്ള 165-ലധികം ഇൻഡിഗോ വിമാനങ്ങൾ (അമൃത്സർ,ബിക്കാനീർ,ചണ്ഡീഗഢ്, ധർമ്മശാല, ഗ്വാളിയോർ, ജമ്മു, ജോധ്പൂർ, കിഷൻഗഡ്, ലേ,രാജ്കോട്ട്, ശ്രീനഗർ) എന്നിവയിലേക്കുള്ള വിമാന സർവ്വീസുകൾ 2025 മെയ് 10,  രാവിലെ 5:29 വരെ റദ്ദാക്കിയിരിക്കുന്നു,” ഇൻഡിഗോ എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാർക്ക് അടുത്ത ലഭ്യമായ വിമാനത്തിൽ ബുക്കിംഗ് പുന:ക്രമീകരിക്കുകയോ അധിക ചെലവില്ലാതെ ബുക്കിംഗ് റദ്ദാക്കുകയോ ചെയ്യാമെന്നും മുഴുവൻ ടിക്കറ്റും റീഫണ്ട് ചെയ്യുമെന്നും എയർലൈൻ അറിയിച്ചു. രാജ്യത്തെ വടക്കും പടിഞ്ഞാറും മേഖലയിലെ 16
വിമാനത്താവളങ്ങളാണ് അടച്ചത്. ലേ, തോയിസ്, ശ്രീനഗർ, ജമ്മു, അമൃത്സർ, പത്താൻകോട്ട്, ചണ്ഡിഗഡ്, ജോധ്പൂർ, ജയ്‌സാൽമേർ, ജാംനഗർ, ഭട്ടിൻഡ, ഭുജ്,ധരംശാല, ഷിംല, രാജ്കോട്ട്, പോർബന്തർ വിമാനത്താവളങ്ങൾ അടച്ചവയിൽ പെടുന്നു.
യാത്രക്കാർ വിമാന കമ്പനികളുടെ വെബ്സൈറ്റ് നിർദ്ദേശങ്ങൾ പരിശോധിക്കണമെന്ന മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തർക്കം മുറുകി, പരിഹാരം തഥൈവ! ; കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഗ് – കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചു

കോഴിക്കോട്: കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും തർക്കത്തിന് പര്യവസാനം കാണാനാകാതെ വന്നപ്പോൾ...

സീറ്റ് നല്‍കാതെ തഴഞ്ഞെന്ന് പരാതി ; ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ തഴഞ്ഞു എന്ന് പരാതിപ്പെട്ട് ...

പാലത്തായി പോക്സോ കേസ് ; ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ തടവ് ശിക്ഷ

തലശ്ശേരി : പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ്...