തെരഞ്ഞെടുപ്പ് ചൂടിന് പാലക്കാട് ഇന്ന് കൊട്ടിക്കലാശമായി; 20 ന് വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

Date:

പാലക്കാട് : ത്രികോണ മത്സരം അരങ്ങേറുന്നന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമായി. കലാശക്കൊട്ടിൻ്റെ ആവേശം ശകതി പ്രകടനത്തിൻ്റെ മാറ്റുരക്കുന്നതാക്കി മാറ്റി മൂന്ന് മുന്നണികളും. എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും വ്യത്യസ്ത വഴികളിലൂടെയെത്തിയാണ് സ്റ്റേഡിയം സ്റ്റാന്‍ഡില്‍ കലാശക്കൊട്ടിന്റെ ആവേശപ്പൂരമൊരുക്കിയത്. പാരഡി ഗാനങ്ങളും, ഡി ജെ യും വർണ്ണക്കടലാസുകളും ബലൂണുകളുമായാണ് പ്രവർത്തകർ അവരവരുടെ സ്ഥാനാർത്ഥികളെ സംഗമ വേദിയിലേക്ക് ആനയിച്ചത്. വിവിധ കലാരൂപങ്ങളും ഘോഷയാത്ര കടന്നു വന്ന വഴികളിൽ അരങ്ങേറി.

പരസ്യപ്രചാരണത്തിൻ്റെ സമയപരിധി വൈകീട്ട് ആറിന് അവസാനിച്ചു. ഇനി നിശ്ശബ്ദ പ്രചാരണത്തിൻ്റെ ഇടവേള. ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണനത്തിന് തിരശ്ശീല വീണതോടെ ഇനിയുള്ള മണിക്കൂറുകളിൽ വോട്ടർമാരെ നേരിട്ടു കാണാനും പോളിംഗ് ബൂത്തിലെത്തിക്കാനുമുള്ള നെട്ടോട്ടത്തിലാകും സ്ഥാനാർത്ഥികളും പ്രവർത്തകരും

കൊട്ടിക്കലാശത്തിൽ ഇടത് സ്ഥാനാർത്ഥി ഡോ. പി. സരിനൊപ്പം മന്ത്രി എം.ബി. രാജേഷ്, എ.എ. റഹീം, വസീഫ് എന്നിവർ പ്രചാരണത്തിനുണ്ട്. വലിയ ആവേശത്തോടെയാണ് എൽ.ഡി.എഫ് പ്രവർത്തകരും കൊട്ടിക്കലാശത്തിനൊരുങ്ങുന്നത്. സ്റ്റെതസ്കോപ്പ് ധരിച്ച് കുട്ടിക്കൂട്ടങ്ങൾ പ്രചാരണത്തിന് മാറ്റുകൂട്ടി. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും പ്രചാരണരം​ഗത്തുണ്ട്. ട്രോളി ബാ​ഗുമായാണ് നേതാവും പ്രവർത്തകരും പ്രചാരണത്തിനെത്തിയത്. സി. കൃഷ്ണകുമാറിന് വേണ്ടി പ്രചാരണം കൊഴുപ്പിക്കാൻ ശോഭാ സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളിയും രംഗത്തുണ്ട്.

മൂന്ന് മുന്നണികളുടെയും ‘സ്റ്റാർ കാംപെയ്ൻ’ ഞായറാഴ്ചയായിരുന്നു. എൽ.ഡി.എഫിൽ, മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് മൂന്ന് പൊതുയോഗങ്ങളിൽ പങ്കെടുത്ത് അണികൾക്ക് ആവേശം പകർന്നു.  എൽ.ഡി.എഫിനായി സി.പി.എം. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, എ.കെ. ബാലൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, മന്ത്രി കെ. രാജൻ, പി. സന്തോഷ് കുമാർ എം.പി., പന്ന്യൻ രവീന്ദ്രൻ, കെ.പി. രാജേന്ദ്രൻ തുടങ്ങിയവരും പ്രചാരണരംഗത്തുണ്ടായിരുന്നു

യു.ഡി.എഫിനായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എം.എം. ഹസൻ, എം.പി. മാരായ വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ബെന്നി ബഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, എഐ.സി.സി. സെക്രട്ടറിമാരായ ദീപാദാസ്‌ മുൻഷി, പി.സി. വിഷ്ണുനാഥ്, മുസ്‌ലീംലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ഞായറാഴ്ച പ്രചാരണത്തിനുണ്ടായിരുന്നു. എൻ.ഡി.എ.യിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഞായറാഴ്ചത്തെ പ്രചാരണങ്ങൾക്ക് നേതൃത്വംനൽകി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എസ്. സുരേഷ്, എം.ടി. രമേശ്, വയനാട്ടിലെ സ്ഥാനാർഥിയായിരുന്ന നവ്യാഹരിദാസ് തുടങ്ങിയവരും പ്രചാരണത്തിന് നേതൃത്വം നൽകി.

എല്ലാവരും മാതൃക പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന്‌ കലക്ട്ർ ഡോ. എസ്‌ ചിത്ര അറിയിച്ചു. നിശബ്ദ് പ്രചരണം  അനുവദനീയമായ അവസാന 48 മണിക്കൂറിൽ നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യാൻപാടില്ല. ഉച്ചഭാഷിണികൾ ഉപയോഗിക്കരുത്‌. ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കരുത്‌. തെരഞ്ഞെടുപ്പ്‌ ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദർശനവും (ബൾക്ക്‌ എസ്‌എംഎസ്‌, വോയിസ്‌ മെസേജുകൾ, സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീതപരിപാടികൾ, നാടകങ്ങൾ, എക്‌സിറ്റ്‌ പോൾ) അനുവദിക്കില്ല. 20-നാണ് വോട്ടെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് ബുധനാഴ്ച തിരിതെളിയും, മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട :ആഗോള അയ്യപ്പ സംഗമം നാളെ. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. ...

‘പെട്രോൾ പമ്പുകളിലെ ശുചിമുറി യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണം’ – ഹൈക്കോടതി

കൊച്ചി : പെട്രോൾ പമ്പുകളിൽ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ഉയർന്നുവന്ന വിഷയത്തിൽ...

പുറംചട്ടയിൽ പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹർജി

(Photo courtesy : X) കൊച്ചി : ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയിയുടെ...

‘ഈ രാജ്യത്തിന്റെ മന്ത്രിയിൽ നിന്ന് അനുകമ്പയോ ദയയോ പ്രതീക്ഷിക്കരുത്’, തൃശൂരിൽ പരാതിക്കാരിയോട് രോഷം കൊണ്ട് സുരേഷ് ഗോപി ; പിന്നാലെ വ്യാപക വിമർശനം

തൃശൂർ : തൃശൂരിൽ വോട്ടർമാരെ വിളിച്ചു വരുത്തി നടത്തുന്ന കൂടിക്കാഴ്ചയിൽ പരാതിക്കാരിയോട് വീണ്ടും...