1.9 കോടി നഷ്ടമെന്ന നിർമ്മാതാവിന്റെ പരാതി; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും നോട്ടിസ്

Date:

തലയോലപ്പറമ്പ് :  നിർമ്മാതാവിന്റെ പരാതിയിൽ നടൻ നിവിൻപോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെ നോട്ടിസ് അയച്ച്
തലയോലപ്പറമ്പ് പോലീസ്. 1.9 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന സിനിമാ നിർമ്മാതാവ് പി.എസ്.ഷംനാസിന്റെ പരാതിയിൽ നേരത്തേ ഇരുവർക്കുമെതിരെ നിലനിൽക്കുന്ന കേസിലാണ് നടപടി. വൈക്കം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ ചിത്രം ‘ആക്‌ഷൻ ഹീറോ ബിജു 2’ന്റെ വിദേശ വിതരണാവകാശം നിർമ്മാതാവായ തന്റെ അറിവില്ലാതെ വിദേശകമ്പനിക്കു നൽകിയതിലൂടെ സാമ്പത്തികനഷ്ടം വരുത്തിയെന്നാണു ഷംനാസിന്റെ പരാതി. അതേസമയം, കേസിൽ കോടതിയുടെ നിർദ്ദേശപ്രകാരം  നടക്കുന്ന മദ്ധ്യസ്ഥശ്രമങ്ങൾ മറച്ചുവെച്ചാണ് പുതിയ കേസെന്നാണ് നിവിൻ പോളി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; വികസന പദ്ധതികൾ നടപ്പാക്കാൻ 18 അംഗ സമിതി

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിന് സമാപനമായി. ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ...

മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം

ന്യൂഡൽഹി : മലയാളത്തിന്റെ മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം. രാജ്യത്തെ ചലച്ചിത്ര...