പ്രൊഫ. എം കെ സാനു അന്തരിച്ചു ; വിടവാങ്ങിയത് എഴുത്തുകാരനും അദ്ധ്യാപകനും പ്രഭാഷകനുമായ വ്യക്തിത്വം

Date:

കൊച്ചി : മലയാള സാംസ്കാരിക ലോകത്തെ ഹിമവൽസാനുവായി തലയുയർത്തി നിന്ന പ്രൊഫ. എം.കെ. സാനു (98) വിടവാങ്ങി
പ്രശസ്ത എഴുത്തുകാരനും പ്ര​ഗൽഭ അദ്ധ്യാപകനും പ്രഭാഷകനുമായ എംകെ സാനുവിന്റെ അന്ത്യം അ‍ഞ്ചരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീനിലകളിലും വ്യക്തമു​ദ്ര പതിപ്പിച്ച സാനുമാഷ് എൺപതിലധികം പുസ്തകങ്ങളുടെ രചയിതാവാണ്.   ഇന്റർനാഷണൽ ബോഡി ഫോർ ഹ്യൂമൻ റൈറ്റ്‌സിലെ സ്ഥിരാംഗമായിരുന്നു അദ്ദേഹം.

1987-ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് എംഎൽഎയായും തെരഞ്ഞെടുക്കപ്പെട്ടു. 1991-ൽ കൊല്ലത്തെ കുങ്കുമം വാരികയിൽ ചീഫ് എഡിറ്ററായും ജോലിചെയ്തിട്ടുണ്ട്. 1997 ൽ കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ശ്രീ നാരായണ ചെയറിൽ സാനുമാഷ് നിയമിക്കപ്പെട്ടു.

എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ മാനസിക വൈകല്യമുള്ളവർക്കായുള്ള സ്‌കൂൾ മിത്രത്തിന്റെ സ്ഥാപക അംഗമാണ് . വയലാർ രാമവർമ്മ സാഹിത്യ അവാർഡിന്റെ അവാർഡ് സെലക്ഷൻ കമ്മിറ്റിയിലും സാനുമാഷ് അംഗമായിരുന്നു.

1926 ഒക്ടോബർ 27ന് പഴയ തിരുവിതാംകൂർ രാജ്യത്തിലെ തുമ്പോളിയിലാണ് സാനുമാഷ് ജനിച്ചത്. 1955 ലും 1956 ലും ശ്രീ നാരായണ കോളേജിലും മഹാരാജാസ് കോളേജിലും ലക്ചററായിരുന്നു. 1983 ൽ പ്രൊഫസറായാണ് മാഷ് വിരമിച്ചത്. 1984 ൽ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രസിഡന്റായും 1985 ൽ കേരള സർവ്വകലാശാലയിലെ ശ്രീ നാരായണ പഠന കേന്ദ്രത്തിൻ്റെ ഡയറക്ടറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2011- ൽ, അദ്ദേഹം പത്മപ്രഭ സാഹിത്യ അവാർഡ്, ‘ബഷീർ : ഏകാന്ത വീഥിയിലെ അവധൂതൻ’ ജീവചരിത്രത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സമഗ്ര സംഭാവനകൾക്കുള്ള അബുദാബി ശക്തി അവാർഡ് (മറ്റ് വിഭാഗ സാഹിത്യം) എന്നിവക്ക് അർഹനായി. 2012 -ൽ പവനൻ ഫൗണ്ടേഷന്റെ 2011 ലെ ഇന്ത്യയുടെ അവാർഡ്, അദ്ദേഹത്തിന്റെ ആത്മകഥയായ ‘കർമഗതി’ക്ക് ലഭിച്ചു. 2013 -ൽ കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായി. 2013 -ൽ സമഗ്ര സംഭാവനയ്ക്കുള്ള അബുദാബി ശക്തി അവാർഡ് (ടി.കെ. രാമകൃഷ്ണൻ അവാർഡ്) വീണ്ടും സാനുമാഷെ തേടിയെത്തി. പിതാവ് വടക്കൻ പുരസ്കാരം, പി. കേശവദേവ് സാഹിത്യ അവാർഡ്, അബുദാബി ശക്തി അവാർഡ് (മറ്റ് വിഭാഗ സാഹിത്യം), ചാവറ കൾച്ചറൽ സെൻ്ററിൻ്റെ ചാവറ സംസ്‌കൃതി പുരസ്‌കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ തുടർന്നുള്ള വർഷങ്ങളിലും അദ്ദേഹ തേടിയെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിലേക്ക് 4,864 അപേക്ഷകൾ ; 3000 എണ്ണം  അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ...

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ...