Friday, January 30, 2026

കേന്ദ്രമന്ത്രിസഭയിൽ മുസ്ലീം മന്ത്രി ഇല്ലാത്തത് മുസ്ലിങ്ങള്‍ ബിജെപിയ്ക്ക് വോട്ടുചെയ്യാത്തതുകൊണ്ടാണെന്ന് രാജീവ് ചന്ദ്രശേഖർ

Date:

കോഴിക്കോട് : മുസ്ലീങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടാണ് കേന്ദ്ര മന്ത്രിസഭയില്‍ മുസ്ലീം മന്ത്രി ഇല്ലാത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുസ്ലീങ്ങള്‍ ബിജെപിക്ക് വോട്ട് തരുന്നില്ല. എന്തിനാണ് കോണ്‍ഗ്രസിന് വോട്ട് നല്‍കുന്നത്. കോണ്‍ഗ്രസിന് വോട്ട് കൊടുത്താല്‍ എന്തെങ്കിലും ഗുണം കിട്ടുമോ, മുസ്ലീങ്ങള്‍ വോട്ട് ചെയ്താല്‍ മാത്രമേ മുസ്ലീം എംപി ഉണ്ടാവുകയുള്ളൂ. മുസ്ലീം എംപി ഉണ്ടായാല്‍ മാത്രമേ മുസ്ലീം മന്ത്രി ഉണ്ടാവുകയുള്ളൂ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ സെമി ഫൈനലോ ക്വാര്‍ട്ടര്‍ ഫൈനലോ ആയിട്ടില്ല കാണുന്നത്, ഫൈനലായിട്ടാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസിത കേരളമാണ് അതിന് വേണ്ടി മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാട്. എല്ലാം ശരിയാവും എന്നുപറഞ്ഞ് വാഗ്ദാനം നല്‍കിയ മുന്നണി ഒന്നും ശരിയാക്കിയില്ല. അതിലൊരു മാറ്റം കൊണ്ടുവരാന്‍ ബിജെപി ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; ആവശ്യം അംഗീകരിച്ചതായി റിപ്പോർട്ട്

മുംബൈ : അജിത് പവാറിന്റെ മരണത്തെത്തുടർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഭാര്യ സുനേത്ര...

മറ്റത്തൂരിൽ ബിജെപി പിന്തുണയിൽ വീണ്ടും കോൺഗ്രസ് വൈസ് പ്രസിഡൻ്റ്

തൃശൂർ : മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ് വൈസ് പ്രസിഡന്റ്. ബിജെപി പിന്തുണയോടെയാണ്...

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ആത്മഹത്യ ചെയ്തു ; സംഭവം ആദായ നികുതി റെയ്ഡിനിടെ

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയും തൃശ്ശൂർ സ്വദേശിയുമായയ ചിരിയങ്കണ്ടത്ത്...

മലപ്പുറം ജില്ലയിലെ ഏക ടോള്‍പ്ലാസയിൽ പിരിവ് തുടങ്ങി; പ്രതിഷേധവും

മലപ്പുറം :  മലപ്പുറം  ജില്ലയിലെ ഏക ടോള്‍പ്ലാസ ട്രയല്‍ റണ്ണിനു ശേഷം...