Saturday, March 14, 2026

മീനമാസ പൂജക്കായി ശബരിമല നട വെള്ളിയാഴ്ച തുറക്കും

Date:

ശബരിമല : ശബരിമല നട മീനമാസ പൂജകള്‍ക്കായി വെള്ളിയാഴ്ച തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എസ്. അരുണ്‍ കുമാര്‍ നമ്പൂതിരിയാണ് നടതുറക്കുക.  19ന് രാത്രി 10ന് നട അടയ്‌ക്കും. വെര്‍ച്വല്‍ ക്യൂവഴിയും സ്‌പോട്ട് ബുക്കിങ്ങിലൂടെയും ദര്‍ശനം നടത്താം

പതിനെട്ടാംപടി കയറിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഫ്ളൈഓവര്‍ ഒഴിവാക്കി നേരിട്ട് ദർശനതിവുള്ള സൗകര്യം ഉണ്ടാകും. ഇതിൻ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. പതിനെട്ടാം പടി കയറിയെത്തുന്ന തീര്‍ത്ഥാടകരെ കൊടിമരത്തിന്റെ ഇരു വശങ്ങളിലൂടെ ബലിക്കല്‍പ്പുര വഴി ശ്രീകോവിലിന് മുമ്പിലേക്ക് നേരിട്ടാണ് പ്രവേശിപ്പിക്കുക. ബലിക്കല്‍പുരയില്‍ നിന്ന് അകത്തേക്കു കടന്ന് രണ്ടു ക്യൂവിലായി 50 പേര്‍ക്ക് ഒരേസമയം ദര്‍ശനം നടത്താവുന്ന രീതിയിലാണ് പുതിയ ക്രമീകരണം. രണ്ടു നിരകളെ വേര്‍തിരിക്കാനായി ഇരു സ്റ്റീല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും ഇടയില്‍ നീളത്തില്‍ കാണിക്കവഞ്ചി സ്ഥാപിച്ചു കഴിഞ്ഞു. അതിനാല്‍ ഇത്തവണ ഭക്തര്‍ക്ക് കാണിക്കപ്പണം നേരിട്ട് തിരുമുമ്പില്‍ സമര്‍പ്പിക്കാനാകും.

ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവര്‍ക്ക് വടക്കേനടയിലൂടെ ക്യൂവില്‍ പ്രവേശിച്ച് ദര്‍ശനം നടത്താം.  അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നവര്‍ക്ക് പ്രത്യേക ക്യൂവുണ്ടാകും.

തന്ത്രിയുടെ അനുജ്ഞയും ഹൈക്കോടതിയുടെ അനുമതിയും ശേഷമാണ് പുതിയ സംവിധാനത്തിന്റെ നിര്‍മ്മാണ ജോലികള്‍ തുടങ്ങിയത്. 
പരീക്ഷണാടിസ്ഥാനത്തില്‍ ദര്‍ശനം അനുവദിച്ച ശേഷം ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താനാണ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർത്തെന്ന് ട്രംപിൻ്റെ അവകാശവാദം; കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ

ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ അമേരിക്കൻ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ദ്വീപിലെ...

കോന്നി മെഡിക്കൽ കോളേജ് വിവാദം: ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു

പത്തനംതിട്ട : പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി സർജറി...

ശബരിമല സ്വർണ്ണക്കവർച്ച: ‘തന്ത്രിയുടെ ജാമ്യം റദ്ദാക്കണം’ – എസ്ഐടി ഹൈക്കോടതിയിൽ

കൊച്ചി ; ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി...

ലക്ഷ്യം 1987-ലെ 80.5% പോളിംഗ് മറികടക്കുക ; നിയമസഭ തെരഞ്ഞെടുപ്പിന് കമ്മീഷൻ പൂർണ്ണ സജ്ജം : രത്തൻ യു. ഖേൽക്കർ

തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ്...