Saturday, March 7, 2026

ശബരിമല റോപ് വേ പദ്ധതി : വനഭൂമിക്ക് പകരം റവന്യൂ ഭൂമി,  ഉത്തരവ് പുറത്തിറക്കി

Date:

പത്തനംതിട്ട: ശബരിമല റോപ് വേ പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി നൽകുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി സർക്കാർ. വനംവകുപ്പിന്റെ എതിർപ്പ് ഉൾപ്പെടെ പരിഹരിച്ചുകൊണ്ടാണ് പദ്ധതിക്ക് സർക്കാർ തയ്യാറെടുക്കുന്നത്. പദ്ധതിക്കായി ഏറ്റെടുക്കുന്ന 4.5336 ഹെക്‌ടർ വനഭൂമിക്ക് പകരം കൊല്ലം ജില്ലയിലെ ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷന്റെ കീഴിലുള്ള കട്ടിളപ്പാറ സെറ്റിൽമെന്റിൽ ഭൂമിയാണ് കണ്ടെത്തിയിട്ടുള്ളത്.

റവന്യൂ ഭൂമിയുടെ ഉടമസ്ഥാവകാശം വനംവകുപ്പിന്റെ പേരിൽ പോക്കുവരവ് ചെയ്ത് നൽകുന്നതിനായി കൈമാറികൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശപ്രകാരം  വനവത്‌കരണത്തിനായാണ് ഭൂമി വനംവകുപ്പിന് കൈമാറുന്നത്.

പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം അപകടരഹിതവും സുഗമവുമാക്കാനും അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് സർവ്വീസായി ഉപയോഗിക്കുന്നതിനുമാണ് റോപ് വേ നിർമ്മിക്കുന്നത്. 2.7 കിലോമീറ്റർ ദൂരത്തിലാണ് റോപ് വേ. 2011ൽ   പദ്ധതിക്ക് തുടക്കമിട്ടെങ്കിലും സർവ്വേ നടന്നത് 2019ലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുദ്ധം കൊടുംമ്പിരി കൊണ്ടു ; ആയുധ വിൽപ്പന തകൃതിയാക്കി അമേരിക്ക

വാഷിങ്ടൺ : ഇറാനുമായുള്ള യുഎസ്-ഇസ്രയേൽ സംയുക്ത യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ആയുധ...

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യാപക ഇസ്രായേൽ ആക്രമണം; ഭീകര സംഘടനകൾക്ക് മുന്നറിയിപ്പ്

ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ  വെള്ളിയാഴ്ചയും വ്യോമാക്രമണങ്ങൾ നടത്തി ഇസ്രായേൽ. ഇറാൻ പിന്തുണയുള്ള...

ജാസ്ലിയ കാറിടിച്ച് മരിച്ച സംഭവം; പ്രതി ഡോ. സിറിയക് ജോർജ് അറസ്റ്റിൽ

കൊച്ചി : അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജാസ്‌ലിയ...