‘ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിന് പിന്നിൽ മദ്രസ സംവിധാനത്തെ തകർക്കാനുള്ള സംഘപരിവാർ അജണ്ട.’ – ഐഎൻഎൽ

Date:

തിരുവനന്തപുരം: മദ്രസകള്‍ അടച്ചു പൂട്ടാനുള്ള ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തിനെതിരെ നാഷണല്‍ ലീഗ് (ഐഎന്‍എല്‍). മദ്രസകളെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് നാഷണല്‍ ലീഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം വര്‍ഗീയപരവും വിവേചനപരവുമാണെന്നും നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു.

‘രാജ്യത്തെ മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടണമെന്നും, മദ്രസ ബോര്‍ഡുകള്‍ക്കുള്ള ധനസഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നുമുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. അങ്ങേയറ്റം വര്‍ഗീയപരവും വിവേചനപരവുമാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. മദ്രസ സംവിധാനത്തെ തകര്‍ക്കണമെന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിന് പിന്നില്‍. വഖഫ്, മദ്രസ, മുസ്ലിം – ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ നാളുകളായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു പോരുന്ന നടപടികള്‍ ഗുരുതരമായ രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും’, അബ്ദുല്‍ അസീസ് പറഞ്ഞു.

മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കണമെന്ന നിര്‍ദേശത്തിനെതിരെ സമസ്തയും രംഗത്തെത്തിയിരുന്നു. കേരളത്തിലെ മദ്രസകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലെന്നും എന്നാല്‍ ഉത്തരേന്ത്യയിലെ മദ്രസകളില്‍ ഫണ്ട് നല്‍കാറുണ്ടെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഇപ്പോഴത്തെ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം ഉത്തരേന്ത്യയിലെ കുട്ടികളുടെ അവകാശ നിഷേധമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മതം അനുഷ്ഠിക്കാന്‍ ഇന്ത്യയില്‍ അവകാശം ഉണ്ടെന്നും ഇതിനെതിരെയുള്ള നിര്‍ദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ദ്ദേശത്തിനെതിരെ നിയമപരമായും ജനാധിപത്യപരമായും പോരാടാനാണ് സമസ്തയുടെ നീക്കം.

മദ്രസകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ രേഖപ്പെടുത്തുന്ന റിപ്പോര്‍ട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കുന്നില്ലെങ്കില്‍ അവയ്ക്കുള്ള സംസ്ഥാന ധനസഹായം നിര്‍ത്താന്‍ സമിതി സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‘വിശ്വാസത്തിന്റെ സംരക്ഷകരോ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവരോ?’ എന്ന തലക്കെട്ടിലുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് എന്‍സിപിസിആര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പിഎം ശ്രീ പദ്ധതി : തുടർ നടപടികൾ നിർത്തിവെക്കാൻ  കേന്ദ്രത്തിന് കത്തയച്ച് കേരളം

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്...

തദ്ദേശ തെരഞ്ഞെടുപ്പ്: ക്രിസ്മസ്‌ പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്തിയേക്കും

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ്‌...

‘ഭർതൃസംരക്ഷണയിലാണെങ്കിലും മക്കൾ അമ്മയ്ക്ക് ജീവിതച്ചെലവ് നൽകണം’ ; സുപ്രധാന ഉത്തരവുമായി ഹെെക്കോടതി

കൊച്ചി : ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും പ്രായമേറിയ സ്ത്രീകൾക്ക് മക്കളിൽ നിന്ന് ജീവിതച്ചെലവ്...

മൂലമറ്റം വൈദ്യുതി നിലയം അടച്ചു ; 4 ജില്ലകളിൽ ഒരു മാസത്തേക്ക് ജലവിതരണം തടസ്സപ്പെട്ടേക്കും

ഇടുക്കി :  ഇടുക്കിയിലെ മൂലമറ്റം വൈദ്യുതി നിലയം ബുധനാഴ്ച മുതൽ ഒരു...