Tuesday, February 10, 2026

ഷിരൂര്‍ മണ്ണിടിച്ചില്‍; അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

Date:

ബംഗളുരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപ്പെയുടെ സംഘമാണ് ഗംഗാവലി പുഴയുടെ അടിത്തട്ടലിറങ്ങി  പരിശോധിക്കുന്നത്. അമാവാസി ദിവസമായതിനാൽ പുഴയിൽ നിന്ന് കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നതിനാൽ ജല നിരപ്പ് താഴുന്നത് പ്രയോജനപ്പെടുത്തി തിരച്ചിൽ നടത്താനാണ് തീരുമാനം

രാവിലെ 7 മുതൽ 11 മണി വരെയാണ് അനുകൂല സമയം. നേരെത്തെ റഡാർ പരിശോധനയിൽ ലോറിയുടെ സാനിദ്ധ്യം കണ്ടെത്തിയ ഭാഗത്താണ് പരിശോധന നടത്തുന്നത്. അതിനായി അവിടെ അടിഞ്ഞുകൂടിയ മരവും മണ്ണും ആദ്യം നിക്കും

പ്രതികൂല കാലാവസ്ഥയും പുഴയിലെ അതിശക്ത കുത്തൊഴുക്കും കാരണമാണ് ഒരാഴ്ച മുൻപ് അർജുൻ അടക്കം മണ്ണിടിച്ചിലിൽ കാണാതായ മൂന്നു പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഉത്തര കന്നഡ ജില്ലാ ഭരണകൂടം നിർത്തിയത്. ഇന്നത്തെ തിരച്ചിൽ ജില്ലാ ഭരണകൂടത്തിന്റ നേതൃത്വത്തിലല്ല ഇന്നത്തെ തിരച്ചിൽ നടക്കുന്നത്. എന്നാൽ, കാർവാർ എം എൽ.എ അടക്കമുള്ളവരുടെ പിന്തുണ ഈശ്വർ മൽപ്പെ സംഘത്തിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്

തിരുവനന്തപുരം :  ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സംവിധായകൻ പിടി...

ട്വന്‍റി20 ലോകകപ്പ് : ബഹിഷ്ക്കരണത്തിൽ നിന്ന് പിന്മാറി പാക്കിസ്ഥാൻ ; ഇന്ത്യ-പാക് പോരാട്ടം ഞായറാഴ്ച

ലാഹോർ : ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയുള്ള മത്സരം ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന്...

ശബരിമല സ്വർണ്ണക്കവർച്ച: എസ്ഐടിയ്ക്ക് പിറകെ നടൻ ജയറാമിനെ ചോദ്യം ചെയ്യാൻ ഇഡിയും; ഹാജരാകാൻ നോട്ടീസ്

കൊച്ചി: ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നടൻ ജയറാമിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട്...