Tuesday, January 13, 2026

സാങ്കേതിക തകരാർ: എയർ ഇന്ത്യ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു

Date:

(PTI – File Photo)

ട്രിച്ചി : എയർ ഇന്ത്യ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ട്രിച്ചിയിൽ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രിച്ചിയിൽ തന്നെ തിരിച്ചിറക്കി. തിരുച്ചിറപ്പള്ളി(ട്രിച്ചി) വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് ഇന്ധനം കളഞ്ഞ ശേഷമാണ് വിമാനം താഴെയിറക്കിയത്. രണ്ടേകാൽ മണിക്കൂറാണ് വിമാനം ആകാശത്ത് വട്ടമിട്ട് പറന്നത്.

വൈകിട്ട് 5.40ന് ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം 8.15 ഓടെ നിലത്തിറക്കുകയായിരുന്നു. ഷാർജയിലേക്ക് പുറപ്പെട്ട lX613 വിമാനമാണ് ഏവരേയും ആശങ്കയിലാഴ്ത്തിയത്. ബോയിം​ഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചതിനെത്തുടർന്നാണിത്. 141 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

യാത്രക്കാരിൽ അധികവും തമിഴ്നാട് സ്വദേശികളാണ്. അടിയന്തിര സാഹചര്യം നേരിടാൻ 20ലധികം ആംബുലൻസുകളും ഫയർഫോഴ്സ് വാഹനങ്ങളും വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു

Technical fault: Air India flight makes emergency landing

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നവകേരള സർവ്വെ : ഫണ്ട് വിനിയോഗത്തിൽ സർക്കാരിനോട് വ്യക്തത തേടി ഹൈക്കോടതി

കൊച്ച: നവകേരള സർവ്വെയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സർവ്വെയ്ക്ക് ഫണ്ട്...

വെനിസ്വേലയിലേക്ക് എണ്ണ എടുക്കാൻ പോയ ചൈനീസ് സൂപ്പർ ടാങ്കറുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങി

വെനിസ്വേലയിലേക്ക് എണ്ണ എടുക്കാൻ പുറപ്പെട്ട രണ്ട് ചൈനീസ് സൂപ്പർ ടാങ്കറുകൾ തിരിച്ച് മടങ്ങിയതായി...

ഇന്ത്യക്കാർക്ക് യാത്രാ ഇളവുകൾ പ്രഖ്യാപിച്ച് ജർമ്മനി ; ഇനി ട്രാൻസിറ്റ് വിസ ആവശ്യമില്ല

ന്യൂഡൽഹി : ജർമ്മനിയിലെ വിമാനത്താവളങ്ങൾ വഴി സഞ്ചരിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക്...

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇനി വായ തുറക്കില്ലെന്ന് ഷാഫി പറമ്പിൽ!

രാഹുൽ മാങ്കൂട്ടത്തിൽവിഷയത്തിൽ ഇനി തന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടാകില്ലെന്ന് ഷാഫി...