Friday, January 16, 2026

‘ബംഗളൂരുവിൽ ഫക്കീര്‍ കോളനിയും വസീം ലേഔട്ടും ബുള്‍ഡോസര്‍ വെച്ചു തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടലുളവാക്കുന്നത്’ – മുഖ്യമന്ത്രി പിണറായി വിജയൻ

Date:

തിരുവനന്തപുരം : ബംഗളൂരുവിലെ ഫക്കീര്‍ കോളനി തകര്‍ത്തതില്‍ പ്രതികരിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ജനത താമസിക്കുന്ന ഫക്കീര്‍ കോളനിയും വസീം ലേ ഔട്ടും ബുള്‍ഡോസര്‍ വെച്ച് തകര്‍ത്ത നടപടി വേദയുളവാക്കുന്നതെന്ന് മുഖ്യമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ അക്രമോത്സുകതയുടെ മറ്റൊരു പതിപ്പാണിതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം
ഉത്തരേന്ത്യന്‍ മോഡല്‍ ദക്ഷിണേന്ത്യയിലേക്ക് ചുവട് വെക്കുമ്പോള്‍ കാര്‍മ്മികത്വം കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രിനാണെന്നും കുറ്റപ്പെടുത്തി. എന്തു പറഞ്ഞാണ് കോണ്‍ഗ്രസ് ഇതിനെ ന്യായീകരിക്കുകയെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് പൂര്‍ണ്ണരൂപം –

കര്‍ണാടകയുടെ തലസ്ഥാന നഗരിയില്‍ മുസ്ലിം ജനത വര്‍ഷങ്ങളായി താമസിച്ചുവരുന്ന ഫക്കീര്‍ കോളനിയും വസീം ലേഔട്ടും ബുള്‍ഡോസര്‍ വെച്ചു തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണ്. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കര്‍ണാടകയില്‍ കണ്ടത്. കൊടുംതണുപ്പില്‍ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ഉത്തരേന്ത്യന്‍ മോഡല്‍ ബുള്‍ഡോസര്‍ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോള്‍ അതിന്റെ കാര്‍മ്മികത്വം കര്‍ണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിനാണ് എന്നത് ആശ്ചര്യകരമാണ്. പാവപ്പെട്ടവര്‍ക്ക് കിടപ്പാടം ഒരുക്കി കൊടുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും മുന്‍കൈയെടുക്കേണ്ട ഭരണാധികാരികള്‍ തന്നെ ഇങ്ങനെ ബലംപ്രയോഗിച്ച് കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോണ്‍ഗ്രസ് ന്യായീകരിക്കുക?

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി; വാദം അടച്ചിട്ട കോടതി മുറിയിൽ, വിധി നാളെ

പത്തനംതിട്ട : ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ...

ശബരിമല സ്വർണ്ണക്കവർച്ചാക്കേസ് : ദ്വാരപാലക ശിൽപ്പം, കട്ടിളപാളി എന്നിവയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

കൊല്ലം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നിർണ്ണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ...

ട്രംപിന് ലഭിച്ചു ‘നൊബേൽ’! ; തനിക്ക് ലഭിച്ച നൊബേൽ സമ്മാനം ട്രംപിന് കൈമാറി വെനസ്വേലൻ നേതാവ് മച്ചാഡോ

വാഷിങ്ടൺ : തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...