Thursday, February 26, 2026

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ നോട്ട് ഫയൽപ്പുറത്ത് ഉറങ്ങി; ക്രിമിനൽ വിഷയമുണ്ടെന്ന് 2020 ൽ തന്നെ കുറിച്ചിട്ടതിൽ അനക്കമുണ്ടായില്ല

Date:

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ക്രിമിനൽ നടപടികളുടെ ഭാഗമായ വിഷയങ്ങളുണ്ടെന്ന് സാംസ്കാരിക വകുപ്പ് 2020 ഫെബ്രുവരിയിൽ തന്നെ ഫയലിൽ രേഖപ്പെടുത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് ശേഷം മുഖ്യമന്ത്രിക്കും അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ ബാലനും ഫയൽ സമർപ്പിച്ചിരുന്നു. എന്നാൽ, ക്രിമിനൽ നടപടികളിലേക്ക് സർക്കാർ പോയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മറ്റ് ശുപാർശകളിൽ നീയമ നിർമ്മാണമാണ് സർക്കാർ തലത്തിൽ പരിശോധിച്ചത്. അടൂർ റിപ്പോർട്ടിൽ ഹേമ കമ്മിറ്റിയുടെ ശുപാർശകളും ഉൾപ്പെടുത്തിയുള്ള ബില്ലിനുള്ള സാധ്യതയാണ് മുഖ്യമന്ത്രി തേടിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് DGP ക്ക് കൈമാറിയ ശേഷം ഭരണപരവും നീയമപരവുമായ നടപടി വേണ്ടതുണ്ടെന്നും സാംസ്കാരി വകുപ്പ് ഫയലിൽ എഴുതി. എന്നിട്ടും നീയമ നടപടികള്‍ മുന്നോട്ട് പോകാത്തത് സർക്കാർ തലത്തിൽ ചര്‍ച്ചയായില്ല. വർഷങ്ങൾക്കിപ്പുറം ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്ന ശേഷമുള്ള പ്രമുഖ നടന്മാർക്കെതിരെയുള്ള ആരോപണങ്ങളും അന്വേഷണവും അറസ്റ്റും സർക്കാർ മുൻകൂട്ടി കണ്ട് അന്നേ തുടർനടപടികളിൽ അനങ്ങാപ്പാറ നയം സ്വീകരിച്ചു എന്നതാണ് വ്യക്തമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഭിന്നശേഷി യുവാവിന് നേരെ ക്രൂരമർദ്ദനം ; കൂസലിലില്ലാതെ ഒന്നാം പ്രതി സഫ്നയും സംഘവും പോലീസിന് മുന്നിൽ

കൊച്ചി : ഭിന്നശേഷി യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ...

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറക്കുന്നു ; പ്രവേശനം ഫെബ്രുവരി 28 മുതല്‍ 

തൃശൂർ : പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഫെബ്രുവരി 28ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന്...

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ ഇപിഎഫ്ഒ നീക്കം; 4,000-ത്തോളം ഒഴിവുകൾ നികത്തുന്നു

ന്യൂഡൽഹി : വിവിധ തസ്തികകളിൽ ആയിരക്കണക്കിന് ഒഴിവുകൾ നികത്തുന്നതിനായി വിരമിച്ച സർക്കാർ...

‘ഇന്ത്യ ഇസ്രായേലിനൊപ്പം’ ; ഗാസയിൽ സമാധാനം പുലരണമെന്നും മോദി

ടെൽ അവീവ്: ഇസ്രായേലിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര...