Wednesday, January 21, 2026

‘പ്രതിപക്ഷ നേതാവ് ധിക്കാരി, മുന്നണി മര്യാത പാലിക്കുന്നില്ല, ഇങ്ങനെ പോയാൽ മാറിച്ചിന്തിക്കേണ്ടിവരും; വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി മുസ്‍ലിം ലീഗ്

Date:

മലപ്പുറം : പി വി അൻവർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എടുത്ത നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മുസ്‍ലിം ലീഗ് നേതൃയോഗം. വി ഡി സതീശൻ ധിക്കാരിയാണെന്നും പി വി അൻവർ വിഷയം വഷളാക്കിയത് പ്രതിപക്ഷനേതാവിന്റെ പിടിവാശിയാണെന്നും മലപ്പുറത്ത് ചേർന്ന യോഗത്തിൽ നേതാക്കൾ കുറ്റപ്പെടുത്തി. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ വിമർശനത്തെ പിന്തുണച്ചു. ഇങ്ങനെ പോയാൽ മാറിച്ചിന്തിക്കേണ്ടിവരുമെന്നും യോഗത്തിൽ വിമർശനമുയർന്നു. നേതാക്കളും നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ലീഗ് എംഎൽഎമാരുമാണ് യോഗത്തിൽ പങ്കെടുത്തത്.

പി വി അൻവറിന്റെ മുന്നണി പ്രവേശനം മുടങ്ങിയതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കടുത്ത ഭാഷയിലാണ് ലീഗ് നേതാക്കൾ വിമർശിച്ചത്. വിഡി സതീശന് ധിക്കാരമെന്നും മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും കെഎം ഷാജി. ലീഗ് മദ്ധ്യസ്ഥത വഹിച്ചാൽ പ്രശ്നം തീരുമെന്ന സ്ഥിതി ഇല്ലാതെ ആക്കിയെന്നും അഭിപ്രായപ്പെട്ടു.

പി വി അൻവറിനെ സഹകരിപ്പിക്കാമെന്ന് യുഡിഎഫ് യോഗത്തിൽ തീരുമാനിച്ചിട്ടും വിഡി സതീശൻ പ്രഖ്യാപനം നടത്തിയില്ല. സതീശന്റെ അനാവശ്യ പിടിവാശി വിഷയം വഷളാവാൻ കാരണമായെന്നും നേതാക്കൾ പറഞ്ഞു. പി വി അൻവറുമായി ഇനി ചർച്ച ഇല്ലെന്ന് നേതൃത്വം നിലപാട് എടുത്തിട്ടും രാഹുൽ മാങ്കൂട്ടം ചർച്ചക്ക് പോയത് ഏറെ നാണക്കേട് ഉണ്ടാക്കി.

കോൺഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങൾ ഉപതെരഞ്ഞെടുപ്പിനെ മോശമായി ബാധിയ്ക്കുമെന്നും ലീഗ് നേതൃയോഗം വിലയിരുത്തി. പിവി അൻവറിന് നേരെയും വിമർശനം ഉണ്ടായി. ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിൽ പിവി അൻവറിന്റെ പരസ്യ ഇടപെടൽ ശരിയായില്ല. അൻവർ, വിഎസ് ജോയിയുടെ പേര് പ്രഖ്യാപിക്കാൻ പാടില്ലായിരുന്നു എന്നും വിമർശനമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദീപക്കിൻ്റെ മരണം ; റിമാൻഡിലായ പ്രതി ഷിംജിതയെ  മഞ്ചേരി ജയിലിലേക്ക് മാറ്റും

കോഴിക്കോട് : ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്...

കേരളത്തിൻ്റെ സ്വന്തം ‘കണക്ട് ടു വർക്ക്’ സ്കോളർഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; യുവതീ യുവാക്കൾക്ക് മാസം 1000 രൂപ

തിരുവനന്തപുരം : പഠനം പൂർത്തിയാക്കി തൊഴിലിന് തയ്യാറെടുക്കുന്ന യുവതീ യുവാക്കൾക്ക് സാമ്പത്തിക...

ദീപക്കിന്റെ മരണം : വീഡിയോ ചിത്രീകരിച്ച ഷിംജിത അറസ്റ്റിൽ

കോഴിക്കോട് : ബസിൽ‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്...