Monday, February 9, 2026

അര്‍ജുനായുള്ള തിരച്ചിൽ : ‘ഡ്രഡ്ജറി’ൽ തട്ടി അനിശ്ചിതത്വത്തിൽ ; തീരുമാനം സംസ്ഥാന സര്‍ക്കാരിന് വിട്ട് ജില്ലാ ഭരണകൂടം

Date:

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഡ്രഡ്ജര്‍ പ്രശ്നത്തിൽ തട്ടിമുട്ടി അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ഡ്രഡ്ജര്‍ എത്തിക്കാതെ ഇനി ദൗത്യം തുടരാനാകില്ലെന്ന് ജില്ലാ ഭരണകൂടം. ഡ്രഡ്ജറിന്റെ ചെലവ് ആര്, എങ്ങനെ വഹിക്കും എന്നതിലും അവ്യക്തത നിലനില്‍ക്കുന്നു.

ദൗത്യം ഇനിയും മുന്നോട്ട് പോകണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വിഷയം ചർച്ചയായത്.

ഡ്രഡ്ജറിന്റെ ചെലവ് കണക്കുകള്‍ വ്യക്തമാക്കി ഉത്തര കന്നഡ ജില്ലാ കലക്ടര്‍ കര്‍ണാടക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് കൈമാറും. ഒരു കോടിയോളം രൂപയാണ് ഡ്രജര്‍ എത്തിക്കാനുള്ള ചെലവായി കണക്കാക്കുന്നത്.

പുഴയിലെ മണ്ണും മരക്ഷണങ്ങളും ഉള്‍പ്പെടെ നീക്കം ചെയ്യാതെ ലോറി കണ്ടെത്താനാകില്ലെന്നാണ് ഈശ്വര്‍ മല്‍പെ ഉള്‍പ്പെടെ അറിയിച്ചത്. അതിന്
ഡ്രജര്‍ അനിവാര്യമാണുതാനും. ഗംഗാവലി പുഴയിൽ ഒഴുക്ക് ശക്തമായതോടെയാണ്           താല്‍ക്കാലികമായി തിരച്ചില്‍
നിര്‍ത്തിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഭീകരവാദത്തോട് വിട്ടുവീഴ്ചയും ഇരട്ടത്താപ്പും അനുവദിക്കില്ല: മലേഷ്യയിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

ക്വാലാലംപൂർ : ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ യാതൊരുവിധ ഇരട്ടത്താപ്പും വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന ഇന്ത്യയുടെ...

‘മുഹമ്മദ് ദീപക്കി’ന് കേരളത്തിന്‍റെ ആദരം ; പോരാട്ടത്തിന്‍റെ പ്രത്യാശാനാളമെന്ന് ജോൺ ബ്രിട്ടാസ് എംപി

കോട്ദ്വാർ : ഉത്തരാഖണ്ഡിലെ കോട്ദ്വാർ നഗരത്തിൽ മുഹമ്മദ് ഷൊയ്ബ് എന്ന വ്യക്തിയുടെ...