Monday, January 12, 2026

ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി

Date:

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ അഷ്ടദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി. 10ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനാകും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂർ പ്രകാശ് എംപി, രമേശ് ചെന്നിത്തല എംഎൽഎ എന്നിവർ പ്രസംഗിക്കും.

11.30ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ‍.അനിൽ അദ്ധ്യക്ഷനാകും. നാരായണ ഗുരുകുല അധ്യക്ഷൻ സ്വാമി മുനിനാരായണ പ്രസാദിനെ ചടങ്ങിൽ‍ ആദരിക്കും. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസലർ‍ ഡോ.വി.പി.ജഗതിരാജ്, എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ‍, മോൻസ് ജോസഫ് എംഎൽഎ, എഡിജിപി പി.വിജയൻ‍, മലയാള മനോരമ എഡിറ്റോറിയൽ‍ ഡയറക്ടർ ജോസ് പനച്ചിപ്പുറം, നിർമ്മാതാവ് വേണു കുന്നപ്പിള്ളി എന്നിവർ പ്രസംഗിക്കും.

ഉച്ചയ്ക്കു 2ന് ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ.എൻ‍.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഇന്റർ ‍ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി നാഷനൽ‍ ഇൻസ്റ്റിസ്റ്റ്യൂട്ട് ഡയറക്ടർ‍ ഡോ.അനന്തരാമകൃഷ്ണൻ‍ അദ്ധ്യക്ഷനാകും. ഐഐഎസ്ടി ഡീൻ‍ ഡോ.കുരുവിള ജോസഫ്, കേരള യൂണിവേഴ്സിറ്റി ബയോ ഇൻഫർമാറ്റിക്സ് വിഭാഗം മുൻ‍ മേധാവി ഡോ.അച്യുത്ശങ്കർ‍ എസ്. നായർ, സി-ഡാക് അസോഷ്യേറ്റ് ഡയറക്ടർ‍ ഡോ.കെ.ബി.സെന്തിൽകുമാർ‍, ബൈജു പാലക്കൽ‍ എന്നിവർ പ്രസംഗിക്കും. വൈകിട്ട് 5 ന് ശുചിത്വ, ആരോഗ്യ, ഉന്നതവിദ്യാഭ്യാസ സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 7ന് കലാപരിപാടികളുടെ ഉദ്ഘാടനം നടക്കും. ജനുവരി 1ന് ആണ് തീർത്ഥാടനത്തിന്റെ സമാപനം. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുറപ്പെട്ടിട്ടുള്ള തീർത്ഥാടന പദയാത്രകൾ ഇന്നു രാത്രിയോടെ ശിവഗിരിയിൽ എത്തിച്ചേരും. 31ന് നടക്കുന്ന തീർത്ഥാടന ഘോഷയാത്രയിൽ എല്ലാ പദയാത്രികരും അണിനിരക്കും. 

തീർത്ഥാടന സമാപനം വരെ ചെമ്പഴന്തിയിലേക്കുള്ള പ്രവേശന കവാടങ്ങളായ ശ്രീകാര്യം, ചേങ്കോട്ടുകോണം, കാര്യവട്ടം, കാട്ടായിക്കോണം, മണ്ണന്തല, പോത്തൻകോട്, കഴക്കൂട്ടം എന്നിവിടങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി ചെമ്പഴന്തിയിലേക്ക് അധിക സർവ്വീസുകൾ നടത്തുന്നുണ്ട്. ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘവും ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തീർഥാടകർ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ചെമ്പഴന്തി എസ്എൻ കോളജ് ഗ്രൗണ്ടിലും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘എറണാകുളം ജില്ല വിഭജിക്കണം; മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല വേണം’ – കേരള മുസ്ലിം ജമാഅത്ത്

കൊച്ചി : ജനസംഖ്യാപരമായ മാറ്റങ്ങളും സാമൂഹികാവസ്ഥയും പരിഗണിച്ച് എറണാകുളം ജില്ല വിഭജിക്കണമെന്ന്...

പിഎസ്എൽവി-സി 62 – ഇഒഎസ്-എന്‍1 ദൗത്യംവിക്ഷേപിച്ചു ; ഭൗമനിരീക്ഷണത്തിനായുള്ള’അന്വേഷ’ ഉൾപ്പെടെ 16 ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്

ശ്രീഹരിക്കോട്ട : ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 /ഇഒഎസ്-എന്‍1...

9 വയസ്സുകാരിയെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നു ; കൈ കടിച്ച് പറിച്ചെടുത്തു

സംഭാൽ : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒമ്പത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. അമ്മയ്ക്കും...