Tuesday, January 27, 2026

‘ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ തെറ്റില്ല’  – ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ

Date:

ശിവഗിരി : ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നൽകുന്നതിൽ യാതൊരു തെറ്റുമില്ലെന്നാണ് ശിവഗിരി മഠത്തിന്റെ അഭിപ്രായമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ. വർഷങ്ങൾക്കു മുൻപ്‌ ഗുരു നിത്യചൈതന്യയതി അത്തരമൊരു നിർദ്ദേശം നൽകിയിരുന്നു. അതാണ് ശിവഗിരി മഠം ഇന്നും അനുവർത്തിക്കുന്നത്. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന സംഘടനാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഇപ്പോഴും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കുടികൊള്ളുന്നുണ്ട്. ഹിന്ദുവല്ലാത്തതിനാൽ യേശുദാസിന് ഗുരുവായൂരിൽ ഇപ്പോഴും പ്രവേശനമില്ല. വാസ്തവത്തിൽ യേശുദാസിനേക്കാൾ നല്ല ഹിന്ദു വേറെയാരുണ്ടെന്നും സ്വാമി ചോദിച്ചു. ഇതിനൊക്കെ മാറ്റംവരണം. ഗുരുവായൂർ ക്ഷേത്രത്തിലെ കുളത്തിൽ കാൽകഴുകിയ യുവതിയെ അയിത്തം കല്പിച്ച് മാറ്റിനിർത്തിയ പ്രവണത ഇല്ലാതാകണം. മാമൂലുകളെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ദൂരീകരിക്കാൻ ഗുരുദർശനത്തിന്റെ വെളിച്ചത്തിൽ ഉണർന്നു പ്രവർത്തിക്കണം – സ്വാമി സച്ചിദാനന്ദ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സാബു ജേക്കബിന്റെ എൻഡിഎ പ്രവേശനം  കിറ്റെക്സിനെതിരായ ഇഡി അന്വേഷണം ഭയന്നെന്ന് റിപ്പോർട്ട്

കൊച്ചി : സാബു എം. ജേക്കബിന്‍റെ ട്വൻ്റി ട്വൻ്റി എൻഡിഎയിൽ ചേർന്നത്...

ടേക്ക് ഓഫിനിടെ വിമാനം റൺവേയിൽ തലകീഴായി മറിഞ്ഞ് തീപ്പിടിച്ചു ; യാത്രക്കാർക്ക് ദാരുണാന്ത്യം

മെയിൻ : അമേരിക്കയിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മഞ്ഞ് മൂടി...

ഇന്ന് ബാങ്ക് പണിമുടക്ക്; ചെക്ക് ക്ലിയറൻസ്, എടിഎം  സേവനങ്ങൾ തടസ്സപ്പെടാൻ സാദ്ധ്യത

ന്യൂഡൽഹി : രാജ്യത്തെ ബാങ്കുകൾ ചൊവ്വാഴ്ച പണിമുടക്കുന്നു. ബാങ്ക് യൂണിയനുകളുടെ സംയുക്ത...

ശബരിമല സ്വർണ്ണക്കവർച്ച:  പോറ്റി പുറത്തിറക്കാതിരിക്കാൻ പോലീസ് നീക്കം ; പുതിയ കേസുകളെടുക്കാൻ നീക്കം

തിരുവനന്തപുരം :ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യത്തിലിറങ്ങുന്നത് തടയാനുള്ള...