Monday, January 26, 2026

‘ഠിം…!’ – എസ്എൻഡിപി – എൻഎസ്എസ് ഐക്യ ശ്രമം സംശയമുനയിൽ തട്ടി തകർന്നു ; പിന്നിൽ രാഷ്ട്രീയ നീക്കമെന്ന് സുകുമാരൻ നായർ

Date:

കോട്ടയം : എസ്എൻഡിപി – എൻഎസ്എസ് ഐക്യ ശ്രമം
സംശയമുനയിൽ തട്ടി തകർന്നതായാണ് വിവരം. ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസ്സിലാക്കിയതുകൊണ്ടാണെന്ന് ജി.സുകുമാരൻ നായരും വെളിപ്പെടുത്തി. പ്രധാനപ്പെട്ട രണ്ട് ഹിന്ദു സംഘടനകൾ യോജിക്കണമെന്ന് താൻ പറഞ്ഞത് ശരിയാണ്. എന്നാൽ ഐക്യം ഉന്നയിച്ച ആളുകൾക്ക് രാഷ്ട്രീയ നീക്കമുണ്ടെന്ന് പിന്നീട് മനസ്സിലാക്കി. തങ്ങളുമായി ചർച്ച നടത്താൻ വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളിയെ പറഞ്ഞച്ചതടക്കമുള്ള കാര്യങ്ങൾ സംശയങ്ങൾക്കിടയാക്കിയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു.

“തുഷാർ വെള്ളാപ്പള്ളി വരേണ്ടതില്ലെന്ന് നേരത്തെ തന്നെ വെള്ളാപ്പള്ളിയെ അറിയിച്ചിരുന്നതാണ്. ഐക്യം പറയുമ്പോൾ എന്തിനാണ് എൻഡിഎയുടെ നേതാവിനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. പിന്നിൽ രാഷ്ട്രീയമായ നീക്കങ്ങളുണ്ടെന്ന് മനസ്സിലാക്കി. അടിസ്ഥാനമൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സമദൂരം. അതിൽ വിട്ടുവീഴ്ച ചെയ്യില്ല. ഐക്യത്തിൽനിന്ന് പിൻവാങ്ങാനുള്ള പ്രമേയം ഞാൻ തന്നെയാണ് അവതരിപ്പിച്ചത്. വെള്ളാപ്പള്ളി നടേശൻ നേരിട്ട് വന്നാലും ഞങ്ങൾ ഞങ്ങളുടെ നിലപാട് നേരിട്ട് പറയുമായിരുന്നു.” – സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

റിപ്പബ്ലിക് ദിന പരേഡിൽ ആദ്യത്തെ ഹൈപ്പർസോണിക് മിസൈൽ പ്രദർശിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : രാജ്യത്തിൻ്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി തലസ്ഥാനത്തെ കർത്തവ്യ...

വിഎസിന്‍റെ പത്മവിഭൂഷൺ:   പുരസ്കാരം സ്വീകരിക്കുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മകൻ അരുൺ കുമാർ

തിരുവനന്തപുരം : വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നത്...

തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന യുവതിയെ മർദ്ദിച്ചുകൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം : പേയാട് ചിറ്റിലപ്പാറയിൽ ചികിത്സയിലിരിക്കെ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. അരുവിപ്പുറം...

പത്മ അവാർഡിൽ തിളങ്ങി കേരളം! വിഎസിനും ജസ്റ്റിസ്  തോമസിനും പി നാരായണനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

ന്യൂഡൽഹി : രാഷ്ട്രത്തിൻ്റെ 77 -ാമത് റിപ്പബ്ലിക് ദിനാഘോഷവേളയിൽ പ്രഖ്യാപിക്കപ്പെട്ട പത്മ...