പയ്യാമ്പലത്ത് കടലിൽ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു ; മൂവരും കര്‍ണാടക സ്വദേശികൾ

Date:

കണ്ണൂര്‍ : പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ തിരയിൽപെട്ട് മുങ്ങി മരിച്ചു. മൂവരും കര്‍ണാടക സ്വദേശികളാണ്. ബെംഗളൂരുവിൽ മെഡിക്കൽ വിദ്യാർഥികളായ അഫ്നാൻ, റഹാനുദ്ദീൻ, അഫ്റാസ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം.

എട്ടുപേരടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോര്‍ട്ടിലാണ് താമസിച്ചിരുന്നത്. രാവിലെ എട്ട് പേരടങ്ങിയ സംഘം കടലില്‍ കുളിക്കാനിറങ്ങി. ഇതിനിടെയാണ് മൂന്നുപേര്‍ തിരയില്‍പ്പെട്ടത്. തിരയിൽ പെട്ടതിൽ രണ്ടുപേരെ നാട്ടുകാരും മറ്റുള്ളവരും ചേര്‍ന്ന് രക്ഷപ്പെടുത്തി   ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആദ്യം കടലിൽ ഇറങ്ങിയ അഫ്റാസ് ഒഴുക്കിൽ പെട്ടപ്പോൾ രക്ഷിക്കാന്‍ ഇറങ്ങിയതാണ് മറ്റു 2 പേർ.  അപകടം തിരിച്ചറിഞ്ഞ സംഘത്തിലെ മറ്റുള്ളവർ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചു.
ഫയർഫോഴ്സും പോലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കടലിൽ സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്താണ് വിദ്യാർത്ഥികൾ അപകടത്തിൽ പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വാഷിംഗ്ടണ്‍ സുന്ദര്‍ രക്ഷകനായി ; ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വൻ്റി20യില്‍ ഇന്ത്യക്ക് 5 വിക്കറ്റ് ജയം

(Photo Courtesy : BCCI/X) ഹോബാർട്ട് : ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വൻ്റി20 യിൽ  ഇന്ത്യക്ക്  അഞ്ച് വിക്കറ്റ്...

ശബരിമല തീർത്ഥാടകർക്ക് ഇനി സുഖയാത്ര ; 10 ജില്ലകളിലെ 82 റോഡുകൾക്കായി 377.8 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : ശബരിമല തീർത്ഥാടകർക്ക് സുഖകരമായ യാത്ര ഒരുക്കുന്നതിനായി വിവിധ റോഡുകളുടെ നവീകരണത്തിനായി...