(Photo courtesy : X)
ബിലാസ്പൂർ : ഛത്തീസ്ഗഡ് ബിലാസ്പൂരിൽ ട്രെയിന്‍ അപകടം. 4 പേര്‍ മരിച്ചതായി റിപ്പോർട്ട്. പാസഞ്ചര്‍ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടം. ബിലാസ്പുരിലെ ജയ്‌റാം നഗര്‍ സ്റ്റേഷന് സമീപമാണ് അപകടം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്‌നി റൂട്ടിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.
ഒരേ ട്രാക്കില്‍ കൂടിയായിരുന്നു ഇരു ട്രെയിനുകളും സഞ്ചരിച്ചിരുന്നത്. മുന്നില്‍ പോയ ചരക്ക് ട്രെയിനിലേക്ക് മെമു ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. നാല് മണിക്കാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും രണ്ടുപേര്‍ക്കാണ് പരിക്കേറ്റതെന്നുമാണ് റെയില്‍വേ ഔദ്യോഗികമായി അറിയിച്ചത്.
