ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ : നിയമത്തില്‍ മാറ്റം വരുത്തി റെയില്‍വെ ; ബുക്കിങ് 60 ദിവസം മുമ്പ് മാത്രം

Date:

ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നിയമത്തില്‍ മാറ്റം വരുത്തി റെയില്‍വെ. റിസര്‍വേഷന്‍ 60 ദിവസം മുമ്പ് മാത്രമാക്കി പരിമിതപ്പെടുത്തിയാണ് റെയില്‍വേ പുതിയ നയം നടപ്പാക്കിയത്. നേരത്തെയുണ്ടായിരുന്ന 120 ദിവസം സമയപരിധിയാണ് റെയില്‍വേ 60 ദിവസം മാത്രമാക്കി പരിമിതപ്പെടുത്തിയത്. നവംബര്‍ ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

അതേസമയം, നവംബര്‍ ഒന്നിന് മുമ്പ് ബുക്ക് ചെയ്ത യാത്രകൾക്ക് പുതിയ നിയമം ബാധിക്കില്ലെന്ന് റെയിൽവേ അറിയിച്ചു . കൂടാതെ, വിദേശ വിനോദസഞ്ചാരികള്‍ക്ക് അനുവദിച്ചിട്ടുള്ള 365 ദിവസ ബുക്കിങ് പരിധിയിൽ മാറ്റമുണ്ടാകില്ല. പകൽ സമയ എക്‌സ്പ്രസ് ട്രെയിനുകളും ചെറിയ സമയപരിധിയുള്ളതുമായ താജ് എക്‌സ്‌പ്രസ്, ഗോമതി എക്‌സ്‌പ്രസ് തുടങ്ങിയവയുടെ ബുക്കിങില്‍ പുതിയ റിസർവേഷൻ നിയമം ബാധകമാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...