കൊച്ചി വാട്ടര്‍ മെട്രോക്ക് പുതിയ രണ്ട് ടെര്‍മിനലുകൾ കൂടി ; ഉദ്ഘാടനം 11ന് മുഖ്യമന്ത്രി നിർവ്വഹിക്കും

Date:

കൊച്ചി : കൊച്ചി വാട്ടര്‍ മെട്രോയുടെ പുതിയ രണ്ട് ടെര്‍മിനലുകള്‍ കൂടി പ്രവർത്തനസജ്ജമാകുന്നു. മട്ടാഞ്ചേരി, വെല്ലിംഗ്ഡണ്‍ ഐലന്റ് ടെര്‍മിനലുകളാണ് യാത്രക്കാരെ സ്വീകരിക്കാൻ തയ്യാറെടുത്തിരിക്കുന്നത്.
ഒക്ടോബർ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മട്ടാഞ്ചേരി ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. 38 കോടി രൂപ ചെലവിലാണ് രണ്ട് ടെര്‍മിനലുകളും പണികഴിപ്പിച്ചത്. ഇതോടെ വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ എണ്ണം 12 ആവും.

8,000 ചതുരശ്രയടി വലിപ്പമാണ് മട്ടാഞ്ചേരി ടെര്‍മിനലിനുള്ളത്. ഡച്ച് പാലസിന് തൊട്ടടുത്താണ് ടെർമിനലിൻ്റെ സ്ഥാനം. പഴയ ഫെറി ടെര്‍മിനലിന് അടുത്താണ് 3,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വില്ലിംഗ്ഡണ്‍ ഐലന്റ് ടെര്‍മിനല്‍. പൈതൃക സമ്പത്ത് സംരക്ഷണത്തിന്റെ ഭാഗമായി രണ്ട് ടെര്‍മിനലുകളും പൂര്‍ണ്ണമായും വെള്ളത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വൃക്ഷങ്ങളും പച്ചപ്പും അതേപടി നിലനിര്‍ത്തിയിരിക്കുന്നു. മട്ടാഞ്ചേരിയിലെയും വില്ലിംഗഡണ്‍ ഐലന്റിന്റെയും ചരിത്ര പൈതൃകത്തിന് ചേര്‍ന്ന നിര്‍മ്മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. രണ്ട് പ്രദേശത്തെയും വാണിജ്യ, ബിസിനസ്, ടൂറിസം വികസനത്തിനും വാട്ടര്‍മെട്രോയുടെ വരവ് ഊര്‍ജം പകരുമെന്നാണ് വിലയിരുത്തല്‍.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

എറണാകുളം – ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു ; യാത്രാസമയം 8.40 മണിക്കൂര്‍ 

കൊച്ചി:  എറണാകുളം സൗത്ത് - ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്...

തലസ്ഥാന നഗരിയിലും മെട്രോ റെയില്‍ വരുന്നു; ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം

തിരുവനന്തപുരം : തിരുവനന്തപുരത്തും ഇനി താമസമില്ലാതെ മെട്രോ ഓടും. മെട്രോ റെയില്‍...

‘സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും മതനിരപേക്ഷ സ്വാഗതഗാനം’; അഭിപ്രായം ആരാഞ്ഞ് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം എന്ന ആശയം...

മുസ്ലീം സമുദായത്തെ കൂടെ നിർത്താൻ ബിജെപി; സംസ്ഥാനത്തെ മുഴുവൻ മുസ്ലീം വീടുകളും സന്ദർശിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: മുസ്ലിം സമുദായത്തോട് കൂടെ നിർത്താനുള്ള നീക്കവുമായി ബിജെപി സംസ്ഥാന ഘടകം....