യുഡിഎഫ് പ്രവേശനം നടന്നില്ല ; പി.വി. അൻവർ മത്സര രംഗത്തേക്ക്

Date:

നിലമ്പൂർ : നിലമ്പൂരിൽ പി.വി. അൻവർ മത്സരിക്കുമെന്ന് ഉറപ്പായി. മത്സരിക്കാൻ പണമില്ലെന്ന് ശനിയാഴ്ച പറഞ്ഞ പിവി അൻവർ യുഡിഎഫ് പ്രവേശനം നടക്കാതായതോടെ നിലമ്പൂരിൽ സ്ഥാനാർത്ഥിയായേക്കും. നാളെ അൻവർ നാമനിർദ്ദേശ പത്രിക നൽകും. മത്സരിക്കാൻ തൃണമൂൽ ദേശീയ നേതൃത്വം അനുമതി നൽകിയതോടെയാണ് തീരുമാനം. പാർട്ടി ചിഹ്നവും ടി.എം.സി അനുവദിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാൻ അൻവറിന് താല്പര്യം. എന്നാൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്ന് നേതൃത്വം  ആവശ്യപ്പെടുകയായിരുന്നു.

മത്സരിക്കാനായി നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നും ബാദ്ധ്യത രഹിത സർട്ടിഫിക്കാറ്റ് പി.വി. അൻവർ വാങ്ങി. മുൻ എംഎൽഎ വീണ്ടും മത്സരിക്കാൻ സമർപ്പിക്കേണ്ട രേഖയാണിത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭയിലെ പാർലമെന്ററി പാർട്ടി നേതാവ് ഡെറിക് ഒബ്രിയാന്. തൃണമൂൽ കോൺഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇന്ന് കേരളത്തിലെത്തും.

അതേസമയം, പി.വി അൻവറിനെ അനുനയിപ്പിക്കാൻ ശനിയാഴ്ച രാത്രി വൈകിയും യുഡിഎഫ് ശ്രമം തുടർന്നു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പി.വി. അൻവറുമായി കൂടിക്കാഴ്ച നടത്താൻ ഇന്നലെ രാത്രി  ഒതായിയിലെ വീട്ടിലെത്തി. യു.ഡി.എഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോൺഗ്രസ് നേതാവ് നേരിട്ട് എത്തിയത്.  അൻവർ മത്സര സാദ്ധ്യത വ്യക്തമാക്കിയതിന് ശേഷമാണ് രാഹുലിന്റെ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് താരിഫ് കേരളത്തേയും ബാധിക്കും; വ്യവസായങ്ങൾക്കും കയറ്റുമതിയ്ക്കും ഭീഷണിയെന്ന് ധനകാര്യമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം : യു എസ് താരിഫുകൾ കേരളത്തിലെ പരമ്പരാഗത കയറ്റുമതി വ്യവസായങ്ങൾക്ക് വെല്ലുവിളിയാകുമെന്ന്...

സംസ്ഥാനത്ത് ‘സ്ത്രീ ക്ലിനിക്കുകള്‍’ക്ക് തുടക്കമായി ; ആറ് മാസത്തിലൊരിക്കല്‍ സ്ത്രീകൾ ആരോഗ്യ പരിശോധന നടത്തണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് 'സ്ത്രീ ക്ലിനിക്കുകള്‍'ക്ക് തുടക്കമായി. സ്ത്രീ ക്ലിനിക്കുകള്‍ സംസ്ഥാനത്തെ...