റഷ്യയ്‌ക്കെതിരെ യുക്രൈൻ ഡ്രോൺ ആക്രമണം ; ലക്ഷ്യമിട്ടത് ടുവാപ്‌സെ തുറമുഖം, എണ്ണ ടെർമിനൽ കത്തിനശിച്ചു

Date:

മോസ്കോ : റഷ്യയിൽ കടുത്ത ഡ്രോൺ ആക്രമണം നടത്തി യുക്രൈൻ. ആക്രമണത്തിൽ കരിങ്കടലിലെ റഷ്യയുടെ ടുവാപ്‌സെ തുറമുഖത്തിന്  നാശം സംഭവിച്ചു. തുറമുഖത്തിന്റെ ഒരു ഭാഗത്ത് തീപ്പിടുത്തമുണ്ടായത്  റഷ്യൻ എണ്ണ ടെർമിനലിനെ സാരമായി ബാധിച്ചു. 

ഡ്രോൺ അവശിഷ്ടങ്ങൾ വീണു തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും തീപിടുത്തമുണ്ടായി എന്നുമാണ് ക്രാസ്നോഡർ ടെറിട്ടറി ഭരണകൂടം പറഞ്ഞത്. ടുവാപ്‌സെ എണ്ണ ടെർമിനലും റോസ്‌നെഫ്റ്റിന്റെ നിയന്ത്രണത്തിലുള്ള ടുവാപ്‌സെ എണ്ണ ശുദ്ധീകരണശാലയും ഈ തുറമുഖത്താണ് സ്ഥിതി ചെയ്യുന്നത്. ഈ വർഷം രണ്ട് സ്ഥലങ്ങളെയും യുക്രേനിയൻ ഡ്രോണുകൾ നിരവധി തവണ ലക്ഷ്യം വച്ചിട്ടുണ്ട്. എന്നിരുന്നാലും, ഏത് തുറമുഖ അടിസ്ഥാന സൗകര്യമാണ് തകർന്നതെന്ന് ഉടൻ വ്യക്തമല്ല.

അതേസമയം, ആക്രമണത്തിനിടെ 164 യുക്രേനിയൻ ഡ്രോണുകൾ ആകാശത്ത് വെച്ച് നശിപ്പിച്ചതായി റഷ്യയുടെ വ്യോമ പ്രതിരോധ യൂണിറ്റ് അവകാശപ്പെട്ടു. “തുവാപ്‌സെയിലെ യുഎവി (ആളില്ലാത്ത ആകാശ വാഹനം) ആക്രമണത്തിന് മറുപടി നൽകിക്കൊണ്ടിരിക്കുകയാണ്. സൈനിക ലോജിസ്റ്റിക്സിനെ തടസ്സപ്പെടുത്താനുള്ള യുക്രൈനിന്റെ തീവ്രമായ പ്രചാരണത്തിന്റെ ഭാഗമാണ് ഈ ആക്രമണം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏത് തുറമുഖ അടിസ്ഥാന സൗകര്യങ്ങളാണ് തകർന്നതെന്ന് ഉടൻ വ്യക്തമായില്ല,” എന്ന് ക്രാസ്നോഡർ ഭരണകൂടം ടെലിഗ്രാം ആപ്പിൽ പറഞ്ഞു.

റഷ്യൻ റിഫൈനറികൾ, ഡിപ്പോകൾ, പൈപ്പ്‌ലൈനുകൾ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങളാണ് യുക്രൈൻ ഉന്നംവെയ്ക്കുന്നതെന്ന് വ്യക്തം. റഷ്യയുടെ’ഇന്ധന വിതരണം താറുമാറാക്കുക, സൈനിക ലോജിസ്റ്റിക്സ് തടസ്സപ്പെടുത്തുക, റഷ്യയുടെ യുദ്ധകാല ചെലവ് വർദ്ധിപ്പിക്കുക എന്നിവയാണ് ഈ ആക്രമണങ്ങളുടെ പിന്നാമ്പുറലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വാഷിംഗ്ടണ്‍ സുന്ദര്‍ രക്ഷകനായി ; ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വൻ്റി20യില്‍ ഇന്ത്യക്ക് 5 വിക്കറ്റ് ജയം

(Photo Courtesy : BCCI/X) ഹോബാർട്ട് : ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വൻ്റി20 യിൽ  ഇന്ത്യക്ക്  അഞ്ച് വിക്കറ്റ്...

ശബരിമല തീർത്ഥാടകർക്ക് ഇനി സുഖയാത്ര ; 10 ജില്ലകളിലെ 82 റോഡുകൾക്കായി 377.8 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : ശബരിമല തീർത്ഥാടകർക്ക് സുഖകരമായ യാത്ര ഒരുക്കുന്നതിനായി വിവിധ റോഡുകളുടെ നവീകരണത്തിനായി...