ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡിലേക്ക് ; രാജ്യത്ത് ആദ്യം

Date:

റാഞ്ചി: ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ ഏകീകൃത സിവിൽ കോഡ് (Uniform Civil Code) നടപ്പിൽ വരും.  ഉച്ചയ്ക്ക് 12.30 ന് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി ഉദ്ഘാടനം ചെയ്യും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 7-നാണ് ഉത്തരാഖണ്ഡ് നിയമസഭ യുസിസി ബിൽ പാസാക്കിയത്. ആ വർഷം തന്നെ രാഷ്ട്രപതി ബില്ലിന് അനുമതിയും നൽകി. രാഷ്‌ട്രപതിയുടെ അനുമതിക്ക് ശേഷം മാർച്ച് 12 ന് നിയമം വിജ്ഞാപനം ചെയ്തു. യുസിസിയുടെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് ഉദ്യോ​ഗസ്ഥർക്ക് ശരിയായ പരിശീലനവും മതിയായ സൗകര്യങ്ങളും നൽകുന്ന  ശ്രമത്തിലായിരുന്നു ഈ കഴിഞ്ഞ നാളുകൾ.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലായവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഒരേ നിയമമാണ് ഇന്ന് മുതൽ ബാധകമാകുക.. സംസ്ഥാനത്തിന്റെ പുറത്ത് താമസിക്കുന്നവരും ഈ നിയമത്തിന്റെ പരിധിയിൽ വരും. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യു സി സി പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദർ ബന്ധത്തിലേർപ്പെടുന്നവർക്കും രജിസ്ട്രേഷൻ നിർബ്ബന്ധം, എന്നിവയാണ് നിയമത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകൾ. എല്ലാതരം വിവേചനങ്ങളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുസിസി നടപ്പിലാക്കുന്നത്.

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നൽകിയ സുപ്രധാന വാഗ്ദാനമായിരുന്നു യുസിസി. വിവാഹത്തിനായുളള കൃത്യമായ പ്രായപരിധിയും നിയമം അനുശാസിക്കുന്നുണ്ട്. പുരുഷൻമാർക്ക് 21ഉം സ്ത്രീകൾക്ക് 18ഉം ആണ് നിഷ്കർഷിച്ചിരിക്കുന്ന പ്രായപരിധി. വിവാഹചടങ്ങുകളിൽ മതപരമായ ആചാരങ്ങൾ പിന്തുടരാമെങ്കിലും നിയമപരമായുള്ള അനുമതി നിർബ്ബന്ധമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെടുമ്പാശ്ശേരി റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വെെഷ്ണവ്

‌കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ...

ആര്‍എസ്എസ്  പഥസഞ്ചലനത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥന് സസ്‌പെന്‍ഷൻ

(പ്രതീകാത്മക ചിത്രം) ബംഗളൂർ : ആര്‍എസ്എസ് പഥസഞ്ചലന പരിപാടിയില്‍ പങ്കെടുത്തതിന് പഞ്ചായത്ത് ഉദ്യോഗസ്ഥനെ...

ബിഹാർ തെരഞ്ഞെടുപ്പ്: എന്‍ഡിഎയ്ക്ക് തിരിച്ചടി; എല്‍ജെപി സ്ഥാനാര്‍ത്ഥി സീമാ സിങിന്റെ പത്രിക തള്ളി

പട്ന : ബിഹാറില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികളിൽ എന്‍ഡിഎയ്ക്ക് തിരിച്ചടി. നിയമസഭാ...

ഇ.ഡി. പ്രസാദ് ശബരിമല മേൽശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

ശബരിമല : ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്ക് വേണ്ടിയുള്ള നറുക്കെടുപ്പ് പൂർത്തിയായി. തൃശ്ശൂർ ചാലക്കുടി...