Thursday, January 8, 2026

‘വാവർ മുസ്ലീം തീവ്രവാദി’; വിദ്വേഷ പരാമർശത്തിൽ ശാന്താനന്ദയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

Date:

പന്തളം : ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് സംഘപരിവാർ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ ശ്രീരാമദാസ മിഷൻ അദ്ധ്യക്ഷൻ ശാന്താനന്ദ മഹർഷിയ്‌ക്കെതിരെ കേസെടുത്ത് പന്തളം പോലീസ്, ‘ .
വാവർ മുസ്ലീം തീവ്രവാദിയാണെന്നായിരുന്നു ശാന്താനന്ദ മഹർഷിയുടെ പരാമർശം. ശാന്താനന്ദയ്ക്കെതിരെ മൂന്നോളം പരാതികളാണ് പന്തളം പോലീസിന് ലഭിച്ചത്.  ഭാരതീയ നിയമസംഹിത നിയമപ്രകാരം 299,196 (1B) വിശ്വാസം വൃണപ്പെടുത്തൽ രണ്ട് മത വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ശാന്താനന്ദയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസിന്റെ മാധ്യമ വക്താവായ ആർ അനൂപ്, പന്തളം രാജകുടുംബാഗമായ പ്രദീപ് വർമ്മ, ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും പരാമർശത്തിനെതിരെ പരാതി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുവതിയെ കടന്നുപിടിച്ച പളളുരുത്തി സ്റ്റേഷനിലെ പോലീസുകാരന് സസ്പെൻഷൻ; സംഭവം പാസ്പോർട്ട് വേരിഫിക്കേഷനിടെ

കൊച്ചി : പാസ്പോർട്ട് വെരിഫിക്കേഷന് എത്തിയ യുവതിയെ കടന്നു പിടിച്ച പോലീസ്...

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി; തൊടുപുഴയില്‍ പി.ജെ.ജോസഫ് തന്നെ

സതീഷ് മേനോന്‍ തൊടുപുഴ : തൊടുപുഴയില്‍ പന്ത്രണ്ടാം അങ്കത്തിന് പി.ജെ.ജോസഫ് ഇറങ്ങുന്നു. കേരളകോണ്‍ഗ്രസ്...

കർണാടകയിലെ ബുൾഡോസർ രാജ് : കുടിയൊഴിപ്പിക്കപ്പെട്ടവർക്കെല്ലാം വീട് ലഭിക്കില്ലെന്ന് റിപ്പോർട്ട്

ബംഗളൂരു : കർണാടകയിലെ യെലഹങ്കയിൽ  ബുൾഡോസർ രാജിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കെല്ലാം വീട് ലഭിക്കില്ലെന്ന് റിപ്പോർട്ട്....

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാതിക്രമ കേസ്: അതിജീവിതയെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗീകാതിക്രമ കേസിൽ അതിജീവിതയെ കക്ഷി...