വയനാട് പുനരധിവാസം: 10 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി എംഎ യൂസഫലി

Date:

തിരുവനന്തപുരം : ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നൽകി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് 10 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് എം.എ യൂസഫലി കൈമാറിയത്.

ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുന്നതിനായാണ് സഹായം.
വയനാട് ദുരന്തബാധിതർക്കായി ആദ്യഘട്ടത്തിൽ 5 കോടി രൂപ കഴിഞ്ഞ ആഗസ്റ്റിൽ യൂസഫലി നൽകിയിരുന്നു. രണ്ടാം ഘട്ട സഹായമായാണ് 10 കോടി രൂപ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയത്.

നാടിന്റെ പുനരധിവാസത്തിനായുള്ള പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ മുഖ്യമന്ത്രിയെ യൂസഫലി അറിയിച്ചു. മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്കായി ഉയരുന്ന ടൗൺഷിപ്പ്‌ നിർമ്മാണത്തിന് ഉൾപ്പടെ വേഗതപകരുന്നതാണ് ധനസഹായം.
ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ, ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് യൂസഫലി പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചെക്ക് കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അഫ്ഗാൻ പ്രവിശ്യയിൽ പാക്കിസ്ഥാൻ ആക്രമണം, ഉചിതമായ മറുപടി നൽകുമെന്ന് താലിബാൻ ; സംഘർഷ സാദ്ധ്യത തുടരുന്നു

കാബൂൾ: അഫ്ഗാൻ പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണം ഇരുരാജ്യങ്ങൾക്കുമിടയിൽ സംഘർഷസാദ്ധ്യത...

‘We Care’: ജീവിതത്തില്‍ തോറ്റ് പോകരുത്; സർക്കാർ ഒപ്പമുണ്ട്’: ഹെല്‍പ് ലെന്‍ നമ്പർ പങ്കുവെച്ച് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ശാരീരികമായും മാനസികമായും പീഡനങ്ങളും തിക്താനുഭവങ്ങളും നേരിടുന്ന സ്ത്രീകൾക്ക് താങ്ങാകാൻ...