‘സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായിട്ടാണ്, ഭാരതീയ ജനതാ പാർട്ടിയുമായല്ല; തെരഞ്ഞെടുപ്പായാലും യുദ്ധമായാലും ഞങ്ങൾക്ക് ഒറ്റ നിലപാടെയുള്ളൂ, അത് മതനിരപേക്ഷ നിലപാടാണ് ‘- എം സ്വരാജ്‌

Date:

നിലമ്പൂർ: ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരണവുമായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ്. പരാമാർശത്തെക്കുറിച്ച് അഭിമുഖം കണ്ടതിന് ശേഷം മാത്രമേ പറയാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കഴിഞ്ഞദിവസം മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാർട്ടിയുമായിട്ടാണ്, ഭാരതീയ ജനതാപാർട്ടിയുമായല്ല. ആർഎസ്എസ് പിടിമുറുക്കിയ ജനതാ പാർട്ടിയുമായി സഹകരിച്ചത് കോൺഗ്രസ് ആണ്. അവ്യക്തതയുണ്ടെങ്കിൽ അത് എം.വി. ഗോവിന്ദനോട് ചോദിച്ചാൽ വിശദീകരിച്ചുതരുമെന്നും സ്വരാജ് പറഞ്ഞു.

”ചരിത്രത്തിന് ഒരു മുഖമേയുള്ളൂ. അത് സത്യത്തിന്റെ മുഖമാണ്. അതിൽ ഒരു അവ്യക്തതയുമില്ല. മാഷ് ചോദ്യത്തോട് എങ്ങനെ പ്രതികരിച്ചെന്ന് പറയാനാകില്ല. മാഷ് ആലങ്കാരികമായി എന്തെങ്കിലും പറഞ്ഞോ, ചോദ്യത്തിന്റെ ദുഷ്ടലാക്ക് മനസ്സിലാക്കി തിരിച്ച് പറഞ്ഞോ.. അത് അഭിമുഖം കണ്ട ശേഷം മാത്രമേ പറയാൻ പറ്റൂ. അവ്യക്തതയുണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിച്ചാൽ അദ്ദേഹം വിശദീകരിക്കും.” – എം. സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.

”എതെങ്കിലും ഒരു വർഗീയവാദിയുടെ വോട്ടിന് വേണ്ടി അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നവർ അല്ല ഞങ്ങൾ. തെരഞ്ഞെടുപ്പ് ആയാലും യുദ്ധമായാലും ഞങ്ങൾക്ക് ഒരു നിലപാടെയുള്ളൂ. അത് മതനിരപേക്ഷ നിലപാടാണ്. അത് വർഗീയശക്തികളുമായി നീക്കുപോക്കുണ്ടാകുന്ന നിലപാട് അല്ല. അതിൽ ഞങ്ങൾക്ക് വോട്ടോ ജയപരാജയങ്ങളോ പ്രശ്നമവുമല്ല. തെളിമയാർന്ന മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചാണ് എല്ലാ കാലത്തും ഇടതുപക്ഷം മുമ്പോട്ടുപോകുക. അങ്ങനെ അല്ലാതായാൽ പിന്നെ ഇടതുപക്ഷമല്ലാതായി മാറും. ഞങ്ങളുടെ മതനിരപേക്ഷമൂല്യത്തെയോ വർഗീയവിരുദ്ധനിലപാടിനെയൊന്നും ചരിത്രത്തിൽ ആർക്കും ചോദ്യം ചെയ്യാനാവില്ല.” – സ്വരാജ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഭക്ഷ്യമന്ത്രിക്കെതിരെയുള്ള പ്രസ്താവന പിൻവലിച്ച് നിയമസഭയിൽ ക്ഷമാപണം നടത്തി വിഡി സതീശൻ ;  അനുകരണീയ മാതൃകയെന്ന് സ്പീക്കർ

തിരുവനന്തപുരം : ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിലിനെതിരെ നിയമസഭയിൽ നടത്തിയ പരാമർശം...

സൈബറാക്രമണത്തിന് ഇരയായ കെ.ജെ. ഷൈനിന്റെ പരാതിയിൽ കേസെടുത്ത് സൈബർ പോലീസ്

കൊച്ചി: സൈബറാക്രമണത്തിന് ഇരയായ സിപിഎം നേതാവ് കെ.ജെ. ഷൈനിന്റെ പരാതിയിൽ ആലുവ...

ആഗോള അയ്യപ്പ സംഗമത്തിന് ബുധനാഴ്ച തിരിതെളിയും, മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട :ആഗോള അയ്യപ്പ സംഗമം നാളെ. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. ...

‘പെട്രോൾ പമ്പുകളിലെ ശുചിമുറി യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണം’ – ഹൈക്കോടതി

കൊച്ചി : പെട്രോൾ പമ്പുകളിൽ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ഉയർന്നുവന്ന വിഷയത്തിൽ...